Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ പ്രവാസികളുടെ നെഞ്ചിടിപ്പേറുന്നു,വീട്ടുവാടക 20 ശതമാനം വരെ കൂടിയേക്കുമെന്ന് റിപ്പോർട്ട്

February 14, 2023

February 14, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: ഇടവേളക്ക് ശേഷം യു എ ഇയില്‍ റിയല്‍ എസ്റ്റേറ്റ് വിപണി വീണ്ടും സജീവമായതോടെ വീട്ടുവാടകയിൽ വര്ധനവുണ്ടായേക്കുമെന്ന് റിപ്പോർട്ട്.റിയല്‍ എസ്റ്റേറ്റ് വിപണി സജീവമാകുമ്പോള്‍ ദുബായിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും വീട്ട് വാടകയില്‍ വലിയ രീതിയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം വലിയ ഉണര്‍വ് പ്രകടമായിരുന്നു. കൊവിഡ് സൃഷ്ടിച്ച ആഘാതത്തിനിടയില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തോടെ റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ച് വന്നിരുന്നു. അതിനാല്‍ ഇത്തവണ വീട്ട് വാടക ഇനത്തില്‍ ഇതിന്റെ സ്വാധീനം നന്നായി പ്രതിഫലിക്കുമെന്ന് ദുബായ് ലാന്‍ഡ് വകുപ്പ് അറിയിച്ചു.

ദുബായില്‍ വീട് വാടകയില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധനയുണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ പ്രവാസികളുടെ കുടുംബ ബജറ്റ് ആകെ താളം തെറ്റും.ദുബായ് നഗരത്തിന് സമീപം തന്നെ വാടകക്ക് താമസിക്കുന്നവരില്‍ ഏറിയ പങ്കും മലയാളി പ്രവാസികളാണ്. ഓഫീസ്, സ്‌കൂള്‍, മാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നഗര ഹൃദയത്തില്‍ തന്നെ പലരും താമസമുറപ്പിക്കുന്നത്.

എന്നാല്‍ വാടക വര്‍ധിച്ചാല്‍ ഇവര്‍ക്ക് അത് കനത്ത തിരിച്ചടിയാകും. അങ്ങനെ വന്നാല്‍ പുതിയ താമസസ്ഥലം പോലും ഇവര്‍ക്ക് തേടേണ്ടി വരും. കുടുംബത്തില്‍ രണ്ട് പേര്‍ക്ക് ജോലിയുണ്ടെങ്കിലും വര്‍ധിക്കുന്ന വീട്ട് വാടകക്കൊപ്പം കുട്ടികളുടെ സ്‌കൂള്‍ ഫീസ്, യാത്രാ ചെലവ് എന്നിവ കൂടിയാകുമ്പോൾ ബുദ്ധിമുട്ടേറും. മെട്രോ, ബസ് സൗകര്യങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളില്‍ വീടുകള്‍ക്ക് വാടക നിശ്ചയിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News