Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ ഇന്ത്യ-പാക് മത്സരത്തിന് വാശിയേറും,ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

September 04, 2022

September 04, 2022

ദുബായ് : ദുബായിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാക് ഏഷ്യാകപ്പ് മത്സരത്തിന് അല്പസമയം മാത്രം അവശേഷിക്കെ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.ആദ്യമത്സരത്തിൽ ഇന്ത്യയുടെ ഗംഭീര വിജയത്തിന് ശേഷം നടക്കുന്ന മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.ഏഷ്യാകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായതിനാൽ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിൽ വലിയ വാഹനത്തിരക്കാണ് പ്രതീക്ഷിക്ഷിക്കുന്നത്.ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന്  അതോറിറ്റി മുന്നറിയിപ്പ് നൽകി.ദുബൈ സ്പോർട്സ് സിറ്റിയിലാണ് മത്സരം നടക്കുന്നത്.

സ്‌റ്റേഡിയത്തിലെത്താൻ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കണമെന്നാണ് ആർ.ടി.എ നിർദ്ദേശിക്കുന്നത്. അതേസമയം,ദുബൈ സ്പോർട്സ് സിറ്റിയിലെ താമസക്കാർക്ക് അൽ ഫേയ് റോഡ് ഒരു ബദൽ മാർഗ്ഗമായി ഉപയോഗിക്കാമെന്നും ആർ.ടി.എ നിർദേശിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News