Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിലെ വാഹന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തിങ്കളാഴ്ച മുതൽ അടച്ചിടും

April 15, 2023

April 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: അറ്റകുറ്റ പണികള്‍ക്കായി ഏപ്രില്‍ 17 മുതല്‍ അഞ്ച് ആഴ്ചത്തേക്ക് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു.

സുഗമമായ ഗതാഗതം ഉറപ്പാക്കാനായി അല്‍ മക്തൂം ബ്രിഡ്ജ്, ഇന്‍ഫിനിറ്റി ബ്രിഡ്ജ്, അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ് എന്നിങ്ങനെ ബദല്‍ റോഡുകളിലേക്കും ക്രോസിംഗുകളിലേക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് അല്‍ മംസര്‍ സ്ട്രീറ്റിന്റെ എക്‌സിറ്റില്‍ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ ആര്‍ടിഎ ഒരു സംയോജിത പദ്ധതി തയ്യാറാക്കി.

ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുമ്പോള്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ആര്‍ ടി എ കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തും. റോഡ് ഉപയോക്താക്കള്‍ വേഗപരിധി പാലിക്കാനും ബദല്‍ റോഡുകളും പൊതുഗതാഗത മാര്‍ഗങ്ങളും ഉപയോഗിക്കാനും ആര്‍ ടി എ അഭ്യര്‍ഥിച്ചു. യാത്ര ചെയ്യുന്നവര്‍ ആര്‍ ടി എയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരാന്‍ ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8009090 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News