Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി കുട്ടികൾക്ക് ഈദുൽ അദ്ഹ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: യു.എ.ഇയിൽ താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്കും ദുബായ് കോളജ് ഓഫ് ടൂറിസം (ഡി.സി.ടി) 2023 സെപ്റ്റംബറിൽ ആരംഭിക്കുന്ന ഈദുൽ അദ്ഹ സ്കോളർഷിപ്പിന് അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിൽ കൂടുതൽ അവസരം തേടുന്ന ഇമാറാത്തി വിദ്യാർഥികൾക്കും മിടുക്കരായ പ്രവാസി യുവാക്കൾക്കും സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ദുബായ് സാമ്പത്തിക, ടൂറിസം ഡിപ്പാർട്ട്മെന്‍റിന്‍റെ ഭാഗമായ ഡി.സി.ടി ഈദുൽ അദ്ഹ എന്ന പേരിൽ സ്കോളർഷിപ് അനുവദിക്കുന്നത്.

ലോകത്തെ മൂന്നു മുൻനിര നഗരങ്ങളിലൊന്നാക്കി ദുബായിയെ മാറ്റാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ഡി33 അജണ്ടയുടെ ഭാഗമായാണ് സ്കോർഷിപ് നൽകുന്നതെന്ന് ഡി.സി.ടി ജനറൽ മാനേജർ ഇസ്സ ബിൻ ഹാദിർ പറഞ്ഞു. പ്രാദേശിക തൊഴിൽമേഖലയുടെ ഭാഗമായ സ്വദേശികളായ വിദ്യാർഥികൾക്കും കഴിവുള്ള പ്രവാസി കുട്ടികൾക്കും ദീർഘകാലം നഗരത്തിന്‍റെ ഭാഗമാകാനുള്ള അവസരം നൽകുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയിൽ യോജിച്ച കരിയർ പിന്തുടരാൻ ഇതുവഴി വിദ്യാർഥികൾക്ക് അവസരമൊരുക്കും. അപേക്ഷകർ ഹോസ്പിറ്റാലിറ്റി, ടൂറിസം, ഇവന്‍റ്സ് ലെവൽ 4 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിൽ ഈദുൽ അദ്ഹക്ക് മുമ്പ് എൻറോൾ ചെയ്യണം. കൂടാതെ, സെക്കൻഡറി തലത്തിൽ 70 ശതമാനം മാർക്കും അഡ്മിഷൻ സ്ക്രീനിങ്ങിൽ ഇംഗ്ലീഷ്, മാത്സ് അസെസ്മെന്‍റ്സ് എന്നിവയിൽ പാസാവുകയും വേണം.

അസെസ്മെന്‍റിനു ശേഷം നടക്കുന്ന വ്യക്തിഗത ഇന്‍റർവ്യൂ വിജയകരമായി പൂർത്തീകരിക്കുന്നവർക്കാണ് സ്കോളർഷിപ് നൽകുക. അക്കാദമിക ഫീസ് ഉൾപ്പെടുന്നതാണ് സ്കോളർഷിപ്. അതേസമയം, അപേക്ഷ സമർപ്പിക്കുന്ന സമയം പ്രവാസികളായ വിദ്യാർഥികൾ യു.എ.ഇയിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. വിദ്യാർഥികൾക്ക് താങ്ങാവുന്ന അപേക്ഷ ഫീസാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും നടപടികൾ സുതാര്യമായിരിക്കുമെന്നും ഡി.സി.ടി വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe

 


Latest Related News