Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മുൻ ഖത്തർ പ്രവാസിയും ശാസ്ത്രജ്ഞനുമായ ഡോ. എ എ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

September 12, 2022

September 12, 2022

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയും ഖത്തർ ആരോഗ്യവകുപ്പിൽ സെൻട്രൽ ഫുഡ് ലാബ് ക്വാളിറ്റി കൺട്രോളറുമായിരുന്ന കാസർകോഡ് ആനബാഗിലു സ്വദേശി അശോക് നഗർ റോഡ്  ആയിഷ കോട്ടേജിലെ ഡോ. എ എ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു.ഖത്തറിൽ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന മുഹമ്മദ് കുഞ്ഞി ആറുവർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.ക്യൂട്ടിക്ക് ഖത്തർ അംഗമായിരുന്നു.


മൈസുറു സിഎസ്‌ഐആർ - സെൻട്രൽ ഫുഡ് ടെക്നോളജികൽ റിസർച് ഇൻസ്റ്റിറ്റ്യൂടിലെ (CSIR-CFTRI) റിട. സീനിയർ സയന്റിസ്റ്റാണ്.ഫുഡ് ബയോടെക്‌നോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, റീകോമ്പിനന്റ് ഡിഎൻഎ ടെക്‌നോളജി, എൻസൈമോളജി, ഫുഡ് അനാലിസിസ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ ഗവേഷണത്തിലും അധ്യാപനത്തിലും ഡോ. മുഹമ്മദ് കുഞ്ഞി സജീവമായിരുന്നു.

കാസർകോട് സിപിസിആർഐ, ഖത്തർ യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട് ഫോർ ബയോടെക്നോളജികൽ സ്റ്റഡീസ് ,ലണ്ടൻ, കാസർകോട് പീസ് പബ്ലിക് സ്‌കൂൾ, കാസർകോട് എംപി ഇന്റർനാഷനൽ അകാഡമി തുടങ്ങിയയിടങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: ശമീം കുഞ്ഞി.
മക്കൾ: ബഷീർ, നസീം സുൽത്തന, ഡോ. നജ്‌മ രഹ്‌ന.മരുമക്കൾ: കരീം (ഗോൾഡൻ ഫർണിചർ), ജശ്മീർ (ഖത്തർ).സഹോദരി: റുഖിയ.

ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CnQu0Sm89HsFGubs4fWsFeഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News