Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ പുസ്തകോത്സവത്തിൽ ഇന്ന്,സാംസ്കാരിക സെമിനാറും മൂന്ന് മലയാള പുസ്തകങ്ങളുടെ പ്രകാശനവും

June 14, 2023

June 14, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ദോഹ എക്സിബിഷൻ ആൻഡ് കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ഇന്ത്യ ഖത്തര്‍ -സാംസ്കാരിക വിനിമയ ശാക്തീകരണത്തില്‍ പരിഭാഷയുടെ പങ്ക്' എന്ന വിഷയത്തിൽ ഇന്ന് സെമിനാര്‍ നടക്കും.ഉച്ചക്ക് 12 മുതല്‍ നടക്കുന്ന സെമിനാറില്‍ ഡോ. താജ് ആലുവ, ഡോ. അബ്ദുല്‍ വാസിഹ്, ഹുസൈൻ കടന്നമണ്ണ എന്നിവര്‍ സംസാരിക്കും. കെ.ടി. അബ്ദുറഹ്മാൻ മോഡറേറ്ററായിരിക്കും.

മൂന്നു മലയാള പുസ്തകങ്ങളുടെ പ്രകാശനവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ. താജ് ആലുവ രചിച്ച 'അസമത്വങ്ങളുടെ ആല്‍ഗരിതം', ഹുസൈൻ കടന്നമണ്ണ വിവര്‍ത്തനം ചെയ്ത 'പ്രവാചക ജീവിതം ഒരു രാഷ്ട്രീയ സ്ട്രാറ്റജിക് വായന' (വദ്ദാഹ് ഖൻഫര്‍), എം.എസ്. അബ്ദുല്‍ റസാഖ് രചിച്ച ആത്മീയ പാതയിലെ മഹാരഥന്മാര്‍ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ഖത്തര്‍, ഇന്ത്യൻ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. തിങ്കളാഴ്ച ആരംഭിച്ച പുസ്തകോത്സവം 21 വരെ നീളും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News