Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
ലോകകപ്പിന് ശേഷം ദോഹ എക്സ്പോ,വോളണ്ടിയറായി രജിസ്റ്റർ ചെയ്യാം(ലിങ്ക്)

December 15, 2022

December 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഫിഫ ലോകകപ്പിന് ശേഷമുള്ള ഖത്തറിലെ ഏറ്റവും വലിയ ഇവന്റായി മാറാൻ പോകുന്ന ദോഹ എക്സ്പോ 2023 ൽ വോളണ്ടിയര്മാരായി രജിസ്റ്റർ ചെയ്യാം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ അൽ ബിദ പാർക്കിലാണ്  ‘ദോഹ എക്സ്പോ’ എന്ന പേരിൽ  ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ നടക്കുന്നത്.6 മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : Click Here 
പ്രദർശനത്തിനായി 3 ദശലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി നേരത്തെ അറിയിച്ചിരുന്നു.. ഹോർട്ടികൾച്ചറൽ രംഗത്തെ അന്താരാഷ്ട്ര സർവകലാശാലകളും ദോഹയിൽ കാമ്പസുകളുള്ള സർവകലാശാലകളും പ്രദർശനത്തിൽ പങ്കെടുക്കും. മേഖലയിലെയും ഖത്തറിലെയും കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന കാർഷിക മേഖലയിലെ അനുഭവങ്ങൾ അവതരിപ്പിക്കാൻ സർവകലാശാലകൾക്കും ഗവേഷകർക്കും ഇത് അവസരമൊരുക്കും.

മരുഭൂമിയെ ഹരിതാഭമായ ഭൂമിയാക്കി മാറ്റി അനുഭവസമ്പത്തുളള ബൊട്ടാണിക്കൽ ഗാർഡനും മേളയുടെ ആകർഷണമാണ്. ബൊട്ടാണിക്കൽ ഗാർഡൻ പരിസ്ഥിതി സംരക്ഷണവും ജലസേചനം കുറഞ്ഞ കൃഷിയും കാര്യക്ഷമമാക്കുന്നതിന്റെ അനുഭവങ്ങളും നൽകും.. ‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്നതാണ് എക്സ്പോയുടെ പ്രമേയം. ആരോഗ്യകരമായ ജീവിതശൈലി, പരിസ്ഥിതി സൗഹൃദ ഹരിത സമ്പദ് വ്യവസ്ഥ, സുസ്ഥിരമായ ജീവിതശൈലി, വിദ്യാഭ്യാസം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങളും മേള അഭിസംബോധന ചെയ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News