Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഷമിന ഹിഷാമിന്റെ പ്രഥമ നോവല്‍ 'ഊദ്' പ്രകാശനവും സാംസ്കാരിക സദസ്സും

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഡി.സി നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ അവസാന മൂന്നില്‍ ഇടംനേടിയ ഷമിന ഹിഷാമിന്റെ പ്രഥമ നോവല്‍ 'ഊദ്'ന്റെ ഖത്തറിലെ പ്രകാശനവും സാംസ്കാരിക സദസ്സും ഐ.സി.സി പ്രസിഡന്‍റ് എ.പി.മണികണ്ഠൻ ഉൽഘാടനം ചെയ്തു.തലമുറകളെ മാനവികതയുടെ ഔന്നിത്യത്തിലേക്ക് നയിക്കുന്നതിൽ എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഇന്ത്യൻ ഓതേഴ്സ് ഫോറം തുമാമ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവയും എ.കെ. ഉസ്മാനും ചേര്‍ന്ന് നിര്‍വഹിച്ചു.

ഫോറം എക്സിക്യൂട്ടിവ് സമിതിയംഗം ഷംന ആസ്മി പുസ്തകം പരിചയപ്പെടുത്തി.ചര്‍ച്ചയില്‍ തൻസീം കുറ്റ്യാടി മോഡറേറ്ററായി.

അൻവര്‍ ഹുസൈൻ, എഫ്.സി.സി ഡയറക്ടര്‍ ഹബീബുറഹ്മാൻ കിഴിശ്ശേരി, പ്രതിഭ രതീഷ്, ആര്‍.ജെ. രതീഷ്, ചിത്ര ശിവൻ, അക്ബര്‍ അലി അറക്കല്‍, ബിജു പി. മംഗലം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഷമിന ഹിഷാം സദസ്സുമായി സംവദിച്ചു. ഓതേഴ്സ് ഫോറം എക്സിക്യൂട്ടിവ് അംഗം അഷ്‌റഫ് മടിയാരി നന്ദി പറഞ്ഞു.അബ്ദുല്‍ മജീദ് ടി., ഹുസ്സൈൻ വാണിമേല്‍, അൻസാര്‍ അരിമ്ബ്ര, ഹിഷാം ഹംസ, ഷാഫി പിസി പാലം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News