Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ അറേബ്യൻ പൈതൃകം ആസ്വദിച്ചു നോമ്പുതുറക്കാം, ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട് ഏപ്രില്‍ 20 വരെ

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍(ഡിക്യു) ഒരുക്കുന്ന ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട് ഏപ്രില്‍ 20 വരെ. മരുഭൂമിയലെ പരമ്പരാഗത അറേബ്യന്‍ സജ്ജീകരണത്തിന്റെ പശ്ചാത്തലത്തില്‍ റമദാനിന്റെയും ഇഫ്താറിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും 'ഇഫ്താര്‍ ഇന്‍ ദി ഡെസേര്‍ട്ട്'. പരിചയസമ്പന്നരായ ഗൈഡിന്റെ നേതൃത്വത്തില്‍ പ്രാദേശിക സംസ്‌കാരവും പാരമ്പര്യവും അനുഭവിച്ചറിയാനുള്ള അവസരമാണ് ഇവിടെ ഒരുങ്ങുന്നത്.

നാലുപേര്‍ക്കുള്ള പാക്കേജിന് 1050 റിയാല്‍ ചെലവ് വരും. വൈകീട്ട് നാലു മണിക്ക് ആരംഭിച്ച് 8 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് കാഴ്ചകളും നോമ്പുതുറയും ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിൽ പരിചയസമ്പന്നനായ ഡ്രൈവർ കം ഗൈഡിനൊപ്പം ബദൂയിൻ പൈതൃകത്തെയും അറബ് പാരമ്പര്യത്തെയും അടുത്തറിയാനും പഠിക്കാനും കഴിയുന്നതോടൊപ്പം യഥാർത്ഥ അറബ് വിഭവങ്ങൾ ആസ്വദിക്കാനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ Discoverqatar.qa ല്‍ ലഭ്യമാണ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News