Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഈ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിലുണ്ടങ്കിൽ സൂക്ഷിക്കുക,ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്തില്ലെങ്കിൽ 'പണി'യാകും

July 12, 2022

July 12, 2022

സ്മാര്‍ട്ട് ഫോണുകളില്‍ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലിക്കേഷനുകളും ഫോണുകൾക്കും ഉപയോക്താവിനും 'പണി' തരുന്നവയാണ്. അത്തരത്തില്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട് .അതുകൊണ്ടാണ് കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാത്രം ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നത്.ഏതെങ്കിലും ആപ്ലിക്കേഷനുകളില്‍ വൈറസ് ഉണ്ട് എന്ന് ഗൂഗിള്‍ ഡിറ്റെക്റ്റ് ചെയ്തുകഴിഞ്ഞാല്‍ അതിനെ ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യാറുണ്ട്.

ഉപയോക്താക്കൾക്ക് വിനയാവുന്ന  ചില ആപ്ലിക്കേഷനുകൾ  ഗൂഗിള്‍ പ്ലേ സ്റ്റോറുകളില്‍ നിന്നും പുതുതായി നീക്കം ചെയ്തിട്ടുണ്ട്. വൈറസ് ഉണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ആപ്ലികേഷനുകള്‍ നീക്കം ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷനുകൾ ഇവയാണ് :

PIP Pic Camera Photo Editor

Wild & Exotic Animal Wallpaper

Zodi Horoscope - Fortune Finder

PIP Camera 2022

Magnifier Flashlight

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News