Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
തുർക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുന്നു,ഖത്തർ അമീർ എർദോഗനെ അനുശോചനം അറിയിച്ചു

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:തുർക്കിയിലും സിറിയയിലും ഇന്ന് വെളുപ്പിനുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു.ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇരു രാജ്യങ്ങളിലുമായി ഇതുവരെ 668 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.തുർക്കിയിൽ 284 മൃതദേഹങ്ങളും സിറിയയിൽ 384 മൃതദേഹങ്ങളും കണ്ടെടുത്തു.രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ,ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിക്കുകയും ഏറ്റവും പുതിയ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.തുർക്കി ജനതയോടുള്ള സ്നേഹം ദുരന്തത്തിൽ ഇരകളായവർക്കുള്ള അനുശോചനവും അദ്ദേഹം പങ്കുവെച്ചു.തുർക്കി ജനതയ്ക്കുള്ള എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുനൽകി.

പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആദ്യത്തെ ഭൂകമ്പത്തിന്‍റെ തീവ്രതയാണ് 7.4 എന്നാണ് തുര്‍ക്കിയിലെ എഎഫ്എഡി അവശ്യ സേന വിശദമാക്കുന്നത്.

തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2020 ജനുവരിയില്‍ 6.8 തീവ്രതയുള്ള ഭൂകമ്പം എലസിംഗ് മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നാല്‍പത് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഏഗന്‍ തീരമേഖലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 114പേരാണ് കൊല്ലപ്പെട്ടത്. 2022 നവംബറില്‍ വടക്ക് പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News