Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആപ്പിൾ ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കുക,ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി

February 16, 2023

February 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ആപ്പിൾ ഫോണുകളുടെ  ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ 'വളരെ അപകടകരമായ' സുരക്ഷാ പിഴവ് കണ്ടെത്തിയതായി ഖത്തറിലെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി എല്ലാ ആപ്പിൾ ഫോൺ ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകി.


ഐഫോണിന്റെ ഐ.ഒ.എസ് ( iOS )16.3.0, iPad ടാബ്‌ലെറ്റിന്റെ iPadOS 16.3.0, മാക്ബുക്  (Macbook) ലാപ്‌ടോപ്പിന്റെ (മാക് വെന്റുറ) macOS Ventura 13.2.0 എന്നിവയുടെ ഓപ്പറേറ്റിംഗ് സംവിധാനത്തിലാണ് അപകടകരമായ  സുരക്ഷാ പിഴവ് കണ്ടെത്തിയത്.
 
ഇതേതുടർന്ന് ഹാക്കർമാർ ഡിവൈസുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നും മേൽപറഞ്ഞ ആപ്പിൾ ഉപകരണങ്ങളും മോഡലുകളും ഉപയോഗിക്കുന്നവർ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നും നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി ആപ്പിൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഡിവൈസുകളുടെ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കുന്നതോടെ ഫോണിലെ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണമായും നഷ്ടപ്പെടാനും അതുവഴി ചൂഷണങ്ങൾക്ക് ഇരയാവുകയും ചെയ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News