Breaking News
മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി തുക കൈമാറി | ഖത്തറിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഇനി പൂർണമായും ഡിജിറ്റൽ,നിയമം പ്രാബല്യത്തിൽ വന്നു | പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി,സുഖം പ്രാപിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിക്കുന്നു 

May 20, 2020

May 20, 2020

ദോഹ : ഖത്തറില്‍ ബുധനാഴ്ച ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു.62 വയസ്സുള്ള വിദേശിയാണ് മരിച്ചത്.ഇതോടെ ഖത്തറിൽ കോവിഡ് മരണ സംഖ്യ പതിനാറായി.അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ഏറ്റവും ഉയർന്ന രോഗവിമുക്തിയാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.966 പേരാണ് പുതുതായി സുഖ പ്രാപിച്ചത്.ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 6600 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1491 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.30481 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പതിനേഴ് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.172 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News