Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
പ്രവാസികൾക്കുള്ള കോവിഡ് പരിശോധനയിൽ കൃത്യതയില്ല,അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക് കുറിപ്പിന് വിശദീകരണവുമായി കെ.ടി ജലീൽ

December 29, 2021

December 29, 2021

ന്യൂസ്‌റൂം ബ്യുറോ
തിരുവനന്തപുരം : വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി കേരളത്തിൽ ഉൾപെടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഏർപെടുത്തിയ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങളിൽ കൃത്യതയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.യു.എ.ഇയിലേക്ക് യാത്രചെയ്യാൻ എത്തിയ നിരവധി പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം ദുരനുഭവങ്ങളുണ്ടായത്.കോഴിക്കോട്ടുള്ള ഒരു യുവതിക്ക് വിമാനത്താവളത്തിലെ സ്വകാര്യ കേന്ദ്രത്തിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ ഫലം പോസറ്റിവ് ആയതിനെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം  അതേസ്ഥാപനത്തിന്റെ  കോഴിക്കോട്  നഗരത്തിലെ  കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ് ആയിരുന്നു.ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ സമാനമായ അനുഭവം പങ്കുവെച്ചുകൊണ്ട് യു.എ.ഇയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയും രംഗത്തെത്തിയത്.തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ കോവിഡ് റാപ്പിഡ് പരിശോധനയിൽ ഫലം പോസറ്റിവ് ആയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടിവന്ന അനുഭവമാണ് അഷ്‌റഫ് താമരശ്ശേരി ഫെയ്സ്ബുക് പോസ്റ്റിൽ പങ്കുവെച്ചത്.മണിക്കൂറുകളുടെ വ്യത്യാസത്തിൽ നെടുമ്പാശേരിയിലെത്തി നടത്തിയ പരിശോധനയിൽ ഫലം നെഗറ്റിവ് ആയതിനെ തുടർന്നാണ് അദ്ദേഹത്തിന് അന്ന് തന്നെ യു.എ.ഇയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞത്.അദ്ദേഹത്തിന്റെ കുറിപ്പ് നിരവധി പേരാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചത്.

അഷ്‌റഫ് താമരശ്ശേരിയുടെ ദുരനുഭവവും വിമാനത്താവളങ്ങളിൽ നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് പിന്നിലെ കേന്ദ്രസർക്കാരിന്റെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് മുൻമന്ത്രി കൂടിയായ കെ.ടി ജലീൽ ഫെയ്‌സ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്.സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നും കുറ്റം മുഴുവൻ കേന്ദ്രസർക്കാരിന്റേതാണെന്നും ജലീൽ വാദിക്കുന്നു.
കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം :
ഗൾഫ് മലയാളികൾക്കിടയിൽ ഏറെ പ്രശസ്തനായ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പാണ് ഞാനിവിടെ പങ്ക് വെക്കുന്നത്. നമ്മുടെ എയർപോർട്ടുകളിൽ നടക്കുന്ന RTPCR ടെസ്റ്റിൻ്റെ വിശ്വാസ്യതയാണ് അദ്ദേഹത്തിൻ്റെ കാര്യത്തിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണ നിയന്ത്രണത്തിലാണ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. എയർപോർട്ട് അതോറിറ്റിയാണ് യാത്രക്കാരുടെ കോവിഡ് ടെസ്റ്റ് നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതും നിരക്കുകൾ നിശ്ചയിച്ച് നൽകിയതും. "നോക്കേണ്ടതെല്ലാം നോക്കിയാണ്'' എയർപോർട്ട് അധികൃതർ സ്വകാര്യ സ്ഥാപനങ്ങളെ നിശ്ചയിച്ചത്. പുറത്ത് 500 രൂപക്ക് ചെയ്യുന്ന RTPCR ടെസ്റ്റിൻ്റെ നിരക്ക് 2490 രൂപയായി ക്ലിപ്തപ്പെടുത്തി സ്രവ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ മോദി ഭക്തരെ തന്നെ ചുമതലപ്പെടുത്താൻ പ്രത്യേക ജാഗ്രതയും എയർപോർട്ട് ഉദ്യോഗസ്ഥർ കാണിച്ചിട്ടുണ്ട്.
കേരള സർക്കാർ പലതവണ കേന്ദ്ര ഗവ: നെയും വ്യോമയാന വകുപ്പിനെയും നിരക്ക് കുറക്കാനും ഏജൻസികളുടെ വിശ്വാസ്യത ഉറപ്പ് വരുത്താനും ആവശ്യപ്പെട്ട് നിവേദനം നൽകിയതാണ്. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ ഇടപെട്ടതും എല്ലാവർക്കും അറിയുന്നതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഞാനുൾപ്പടെ പല അംഗങ്ങളും പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ കേന്ദ്ര അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും ആരും മറന്നു കാണില്ല. മോദി സർക്കാർ പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും നിഷേധാത്മക നിലപാടാണ് ഇതുവരെയും സ്വീകരിച്ചിരിക്കുന്നത്.
അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ച പ്രശ്നത്തിൻ്റെ രക്തത്തിൽ പിണറായി സർക്കാരിന് യാതൊരു പങ്കുമില്ല. രക്തക്കറ മുഴുവൻ കേന്ദ്ര സർക്കാറിൻ്റെ കൈകളിലാണ് പുരണ്ടിരിക്കുന്നത്. പ്രവാസി ഭാരതീയർക്കുള്ള പുരസ്കാരം ലഭിച്ച അഷ്റഫ് താമരശ്ശേരിയുടെ അനുഭവം ഇതാണെങ്കിൽ സാധാരണ പ്രവാസികളുടെ കാര്യം പറയാതിരിക്കലല്ലേ ഭേദം. തെളിവ് സഹിതമുള്ള അദ്ദേഹത്തിൻ്റെ ഈ അനുഭവം കേന്ദ്ര സർക്കാരിൻ്റെയും വ്യോമയാന വകുപ്പിൻ്റെയും സജീവ പരിഗണനയിൽ കൊണ്ട് വരാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടികൾ ആരംഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
അഷ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക് പോസ്റ്റും കെ.ടി ജലീൽ പങ്കുവെച്ചിട്ടുണ്ട്.


 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News