Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
റാസൽഖൈമയിൽ കോവിഡ് ഭേദമായ മലയാളി വീണ്ടും കോവിഡ് ബാധിച്ച് മരിച്ചു 

July 11, 2020

July 11, 2020

ദുബായ് :കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ നെല്ലായ സ്വദേശി കൊളത്തൂർ കുറിച്ചിപറമ്പിൽ പാവുണ്ണിയുടെ മകൻ ജോസ് (56) റാസൽഖൈമയിൽ നിര്യാതനായി.ഒരുമാസം മുമ്പ് കോവിഡിനെ അതിജീവിച്ച് ജോലിയിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വർഷമായി റാസൽഖൈമ സ്റ്റീവൻ റോക്ക് എന്ന പാറഖനന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറാണ്.

ഒരുമാസം മുമ്പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിൽസക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിൽസയിൽ തുടരവെയായിരുന്നു അന്ത്യം. രണ്ട് മക്കളുണ്ട്.  
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News