Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഇ-ഗെയിമുകളും സിനിമകളും വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം

May 02, 2023

May 02, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഇ-ഗെയിമുകള്‍ വാങ്ങുന്നത് ഒഴിവാക്കണമെന്ന് ഖത്തറിലെ ഉപഭോക്താക്കളോട് വാണിജ്യ വ്യവസായ മന്ത്രാലയം. കുട്ടികള്‍ക്കായി തിരഞ്ഞെടുക്കന്ന ഗെയിമുകളുടെയും സിനിമകളുടെയും റേറ്റിംഗ് പരിശോധിച്ച് അവ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഖത്തറില്‍ ഓണ്‍ലൈന്‍ ഗെയിം വിപണിയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ഡാറ്റ അനലിറ്റിക്‌സ് പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റ വ്യക്തമാക്കി. 

2023ല്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ വരുമാനം 52.47 മില്യണ്‍ ഖത്തര്‍ റിയാലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്കിലെ(CAGR) ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2027ഓടെ ഖത്തറിലെ ഇ-ഗെയിംസ് മേഖലയില്‍ ഏകദേശം 3,72,000 ഉപയോക്താക്കളുടെ വര്‍ധവുണ്ടാകുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആഗോളവരുമാനത്തിന്റെ ഭൂരിഭാഗവും ചൈനയില്‍ നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കുട്ടികള്‍ക്കായുള്ള സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ റേറ്റിംഗ് പരിശോധിക്കണമെന്നും തിയേറ്ററുകളിലേക്ക് കുട്ടികളെ കൊണ്ടുവരുമ്പോള്‍ അത് കുട്ടികള്‍ക്ക് കൂടിയുള്ള സിനിമയാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News