Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദുർഗന്ധം : ഖത്തറിലെ ബലദ്നാ ഫാമിനെതിരെ നാട്ടുകാർ പരാതി നൽകി

September 24, 2021

September 24, 2021

ദോഹ:ഉപരോധത്തിന് പിന്നാലെ ഖത്തറിൽ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച  ബലദ്ന ഫാമിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അൽ ഖോറിലെ പരിസരവാസികളുടെ പരാതി.ഫാമിൽ നിന്നുള്ള വാസന അസഹ്യമാണെന്നും ജീവിതം ദുഷ്ക്കരമാക്കുന്നുവെന്നും ഇത് ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ അധികാരികളോട് അഭ്യർത്ഥിച്ചു.ഇതേതുടർന്ന് പ്രശ്നം ചർച്ച ചെയ്യാൻ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം വിളിച്ചു. മന്ത്രാലയ ഉദ്യോഗസ്ഥരും അൽ ഖോർ, അൽ തകിറ പ്രദേശങ്ങളിൽ നിന്നുള്ള സെൻട്രൽ മുനിസിപ്പൽ കൌൺസിൽ അംഗങ്ങളും ബലദ്ന കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

പ്രശ്നം പരിഹരിക്കാൻ കമ്പനി സ്വീകരിക്കുന്ന നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.ദുർഗന്ധത്തിന്റെ ഉറവിടവും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെയും സംബന്ധിച്ച വിശദമായ പഠനം നടത്തിവരികയാണെന്നും ആവശ്യമെങ്കിൽ ഫാമിന്റെ ഡിസൈനിൽ മാറ്റം വരുത്തിയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകി.നിലവിൽ  23,000 ലധികം പശുക്കളാണ് ബലദ്ന ഫാമിൽ ഉള്ളത്.

 


Latest Related News