Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അൽ ബിദ്ദ പാർക്കിലേക്ക് 40,000 ഫുട്‍ബോൾ ആരാധകർ ഒഴുകിയെത്തും,വാദി അൽസെയിൽ ഏരിയ അടച്ചു

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : നവംബറിൽ ഫിഫ ലോകകപ്പ് ആരംഭിക്കുന്നത് വരെ  അൽ ബിദ്ദ പാർക്കിലെ വാദി അൽ സെയിൽ ഏരിയ അടച്ചതായി  സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) അറിയിച്ചു. നവംബർ 20 മുതൽ ഡിസംബർ 18 വരെ  അൽ ബിദ്ദ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻ ഫെസ്റ്റിവലിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് നിയന്ത്രണം.

അൽ ബിദ്ദ പാർക്കിലെ ഫാൻ ഫെസ്റ്റിവലിൽ മുഴുവൻ ലോകകപ്പ്  മത്സരങ്ങളും തത്സമയം കാണിക്കുന്നതിനൊപ്പം സ്റ്റേജ് പ്രകടനങ്ങൾ, ഭക്ഷണ-പാനീയ ഔട്ട്ലെറ്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും.

40,000 സന്ദർശകരെ ഉൾകൊള്ളുന്ന തരത്തിലാണ് ഇവിടെ ഫാൻ ഫെസ്റ്റിവൽ ഒരുക്കുന്നതെന്നും സുപ്രീം കമ്മറ്റി അറിയിച്ചു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News