Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സ്കൂളില്‍ പോകുന്ന കുട്ടികളുണ്ടെങ്കിൽ യുഎഇയില്‍ ജോലി സമയത്തില്‍ ഇളവ് ലഭിക്കും

August 26, 2019

August 26, 2019

ദുബായ്: യുഎഇയിലെ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരില്‍, സ്കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് ജോലി സമയത്ത് ഇളവ് അനുവദിക്കും. പുതിയ അദ്ധ്യയന വര്‍ഷത്തില്‍ ആദ്യത്തെ ഒരാഴ്ച മൂന്ന് മണിക്കൂര്‍ വരെയാണ് ഇളവ് ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സ‍സ് അറിയിച്ചു. 

പുതിയ തീരുമാനം അനുസരിച്ച് കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ഓഫീസുകളില്‍ വൈകിയെത്താം. അതുപോലെതന്നെ സ്കൂള്‍ സമയം അവസാനിക്കുമ്പോള്‍ കുട്ടികളെ വിളിച്ചുകൊണ്ടുവരാനായി ഓഫീസുകളില്‍ നിന്ന് നേരത്തെ ഇറങ്ങാനുമാവും. മക്കളുടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് കൈക്കൊണ്ട തീരുമാനത്തെ ഭാഗമായാണ് ഇപ്പോഴത്തെ അറിയിപ്പ്.

 

കുട്ടികളുടെ സ്കൂളുകളിലെ അധ്യാപക-രക്ഷാകര്‍തൃ യോഗങ്ങളിലോ ഗ്രാജുവേഷന്‍ ചടങ്ങുകളിലോ പങ്കെടുക്കാനായി ഓഫീസുകളില്‍ വൈകിയെത്താനും നേരത്തെ ഇറങ്ങാനും ജീവനക്കാര്‍ക്ക് അനുമതി തേടാനാവും. രാജ്യത്ത് സന്തോഷം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ദേശീയ പദ്ധതിയുടെ ശുപാര്‍ശ പ്രകാരമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. 


Latest Related News