Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ചലഞ്ചർ വോളിബോൾ കപ്പിന് ഇന്ന് ദോഹയിൽ തുടക്കം,മത്സരങ്ങൾ സൗജന്യമായി കണ്ട് കൈനിറയെ സമ്മാനങ്ങൾ നേടാം

July 28, 2023

July 28, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ:കൈപ്പന്ത് കളിയുടെ ആവേശം കൊടികയറുന്ന വോളിബോൾ മേളയ്ക്ക് ഇന്ന് ദോഹയിൽ തുടക്കം.എട്ട് രാജ്യങ്ങളിൽ നിന്നുള്ള രാജ്യങ്ങളാണ് കൈക്കരുത്തിന്റെ മേളയിൽ പോരാട്ടത്തിനിറങ്ങുന്നത്.

ഇന്ന്  രാവിലെ 11 മണിക്ക് ചിലിയും തുനീഷ്യയും തമ്മിലെ അങ്കത്തോടെ തുടക്കംകുറിക്കും. ഉച്ച രണ്ടിന് യുക്രെയ്ൻ ചൈനയെയും വൈകുന്നേരം അഞ്ചിന് ആതിഥേയരായ ഖത്തര്‍ തായ്‍ലൻഡിനെയും രാത്രി എട്ടിന് തുര്‍ക്കിയ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും നേരിടും.

ആസ്പയര്‍ സ്പോര്‍ട്സ് ഹാളിലാണ് വോളിബോൾ മത്സരത്തിന്  കളമൊരുങ്ങുന്നത്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമായി മികവ് തെളിയിച്ച ഒരുപിടി താരങ്ങള്‍ അണിനിരക്കുന്ന മത്സരങ്ങള്‍ക്കാവും ഇന്നു മുതല്‍ ദോഹ ആസ്പയര്‍ ഹാള്‍ വേദിയാകുന്നത്.

ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്ന തുനീഷ്യയും ചിലിയും ആഫ്രിക്ക-തെക്കൻ അമേരിക്ക വൻകരയെ പ്രതിനിധീകരിച്ചാണ് മാറ്റുരക്കുന്നത്.

ഇരു ടീമുകളും 2016 റിയോ ഒളിമ്പിക്‌സ് മത്സരത്തിലായിരുന്നു അവസാനമായി ഏറ്റുമുട്ടിയത്. ചിലിക്ക് കഴിഞ്ഞ മൂന്നു ചലഞ്ചര്‍ കപ്പിലും മത്സരിച്ച പരിചയമുണ്ട്. തുനീഷ്യക്കാവട്ടെ തുടര്‍ച്ചയായ രണ്ടാം ടൂര്‍ണമെന്റും. ഏഷ്യൻ-യൂറോപ്യൻ പവര്‍ഹൗസുകളാണ് ചൈനയും യുക്രെയ്നും. ആതിഥേയരായ ഖത്തറും, രാത്രി അങ്കത്തിനിറങ്ങുന്ന തുര്‍ക്കിയും മേഖലയിലെ മികച്ച ടീമുകളാണ്.

പ്രവേശനം സൗജന്യമാണ്.വാശിയേറിയ മത്സരക്കാഴ്ചക്കൊപ്പം കാണികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ലഭിക്കും. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്‌ ഉള്‍പ്പെടെ സമ്മാനങ്ങള്‍ ഭാഗ്യവാന്മാര്‍ക്ക് ലഭിക്കുമെന്ന് ഖത്തര്‍ വോളി അസോസിയേഷൻ അറിയിച്ചു. അല്‍കാസ് ടി.വി ചാനലിലും മത്സരങ്ങള്‍ തത്സമയം കാണാം.

ഇന്നത്തെ മത്സരങ്ങള്‍
ചിലി vs തുനീഷ്യ (11 മണി)
യുക്രെയ്ൻ vs ചൈന (2 മണി)
ഖത്തര്‍ Vs തായ്‍ലൻഡ്(5 മണി)
തുര്‍ക്കി Vs ഡൊമിനിക്കൻ
റിപ്പബ്ലിക് (8 മണി)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News