Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
സെൻട്രൽ ദോഹയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം,പ്രവേശനമില്ലാത്ത വാഹനങ്ങളും സമയവും മറ്റു വിവരങ്ങളും

November 01, 2022

November 01, 2022

അൻവർ പാലേരി 

ദോഹ : ലോകകപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നുമുതൽ സെൻട്രൽ ദോഹയിലും ദോഹ കോർണിഷിലും ഗതാഗത നിയന്ത്രണം നിലവിൽ വരും.കോർണിഷ് പൂർണമായും കാൽനടയാത്രക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ സെൻട്രൽ ദോഹയിൽ വാണിജ്യാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം.ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ ട്വിറ്റര് അക്കൗണ്ട് വഴിയാണ് വ്യക്തമാക്കിയത്.

ഒന്നും രണ്ടും റിംഗ് റോഡുകളിലും അതുമായി ചേരുന്ന പാതകളിലും പ്രവേശന വിലക്കുള്ള വാഹനങ്ങൾ ഇവയാണ് :

1-എല്ലാ തരം ട്രക്കുകളും.

2-റഫ്രിജറേറ്ററുകൾ ഘടിപ്പിക്കാത്ത പിക്-അപ് വാഹനങ്ങൾ.

3-15-ലധികം യാത്രക്കാരുള്ള ബസുകൾ

4-കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്ത കറുത്ത നമ്പർ പ്ലേറ്റുള്ള ചെറിയ വാഹനങ്ങൾ.

5-ഖത്തർ ഇതര നമ്പർ പ്ലേറ്റുകളുള്ള കാറുകൾ

പ്രവേശനം അനുവദിക്കുന്ന വാഹനങ്ങൾ : 

ഒന്നും രണ്ടും റിംഗ് റോഡിലും അനുബന്ധ റോഡുകളിലും 6 തരം വാഹനങ്ങൾ അനുവദനീയമാണ്.

1-വെളുത്ത നമ്പർ പ്ളേറ്റുള്ള സ്വകാര്യ കാറുകൾ.

2-പരമാവധി പതിനഞ്ചോ അതിൽ താഴെയോ യാത്രക്കാരുള്ള ബസ്സുകൾ.

3-സ്‌കൂൾ ബസ്സുകൾ.

4-റഫ്രിജറേറ്ററുകൾ ഘടിപ്പിച്ച വാഹനങ്ങൾ.
5-വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കറുത്ത പ്ലേറ്റ് ഉള്ള സാധാരണ കാറുകൾ.
6-സേവന മേഖലയിൽ പ്രവർത്തിക്കുന്ന അടിയന്തിര വാഹനങ്ങൾ.

നവംബർ 1 മുതൽ 2022 ഡിസംബർ 19 വരെ ഉച്ചയ്ക്ക് 12 മുതൽ പുലർച്ചെ 2 വരെയായിരിക്കും ഈ നിയന്ത്രണം ബാധകമാവുക.ഒന്നും രണ്ടും റിംഗ് റോഡുകളിലും ഓരോ സ്റ്റേഡിയത്തിന്റെയും 2 കിലോമീറ്റർ ചുറ്റളവിലും നിയന്ത്രണം ഏർപ്പെടുത്തും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News