Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
നാട്ടിലേക്കയക്കുന്ന കാർഗോകൾ വൈകുന്നു,പ്രശ്നത്തിന് പരിഹാരമായതായി അസോസിയേഷൻ

October 27, 2021

October 27, 2021

ദുബായ് : ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കയക്കുന്ന കാർഗോകൾ മാസങ്ങളോളം വൈകുന്നുവെന്ന പരാതി തുടരുന്നതിനിടെ പ്രശ്നത്തിന് പരിഹാരമായതായും കെട്ടിക്കിടക്കുന്ന മുഴുവൻ കാർഗോകളും ഡിസംബറോടെ എത്തിക്കുമെന്നും കാർഗോ സ്ഥാപന ഉടമകളുടെ അസോസിയേഷൻ അറിയിച്ചു.പാഴ്സലുകള്‍ ലഭിക്കാതിരുന്ന 80 ശതമാനം മേല്‍വിലാസക്കാര്‍ക്കും ഇതിനകം കാര്‍ഗോ എത്തിച്ചതായും അവര്‍ വ്യക്തമാക്കി. കൃത്യമായ സമയത്ത് കാര്‍ഗോ ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതി വ്യാപകമായ പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങളുടെ വിശദീകരണം.അസോസിയേഷൻ ഭാരവാഹികൾ ദുബായിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

ഹൈദരാബാദിലെ തിമ്മപ്പൂര്‍, മുംബൈ തുറമുഖങ്ങളിലാണ് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പാഴ്സലുകള്‍ കെട്ടിക്കിടന്നത്. ഡോര്‍ ടു ഡോര്‍ കാര്‍ഗോ വഴി വാണിജ്യ ഉല്‍പന്നങ്ങളും നിരോധിത വസ്തുക്കളും അയക്കുന്നു എന്ന രഹസ്യവിവരത്തിെന്‍റ അടിസ്ഥാനത്തില്‍ വിശദപരിശോധനക്കായി പാഴ്സലുകള്‍ പിടിച്ചുവെച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആരംഭിച്ച ഈ പ്രതിസന്ധി മാസങ്ങള്‍ നീണ്ടു. 337 കണ്ടെയ്നറുകളാണ് ഇത്തരത്തില്‍ കെട്ടിക്കിടന്നത്. അസോസിയേഷെന്‍റ ഉടപെടലില്‍ അയച്ച വസ്തുക്കള്‍ നിയമാനുസൃതമുള്ളവയാണെന്ന് തെളിയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ക്ലിയറന്‍സ് സാധ്യമായത്. പ്രിയപ്പെട്ടവര്‍ക്ക് നാട്ടിലേക്കയച്ച വസ്തുക്കള്‍ ലഭിക്കാത്ത ഉപഭോക്താക്കളുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നു.

ഖത്തറിലെ വിവിധ കാർഗോ സ്ഥാപനങ്ങൾ വഴി അയച്ച ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള പാഴ്‌സലുകൾ നാട്ടിൽ ലഭിച്ചില്ലെന്ന് കാണിച്ചു നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു..ഇതേതുടർന്ന് കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും വന്‍ നഷ്ടം അഭിമുഖീകരിക്കേണ്ടിവന്നു. കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ക്കും നികുതി, ഫീസിനത്തില്‍ വന്‍തുക നല്‍കേണ്ടിവന്നു. കോവിഡ് കാലത്തെ പ്രതിസന്ധിയും ഈ മേഖലയെ തളര്‍ത്തിയിരുന്നു. സാധനങ്ങള്‍ അയച്ച ഉപഭോക്താക്കള്‍ക്ക് പാഴ്സല്‍ ലഭ്യമായി എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇനിയും പാഴ്സലുകള്‍ ലഭിക്കാത്ത 20 ശതമാനം വിലാസക്കാര്‍ക്ക് ഈവര്‍ഷം അവസാനത്തോടെ അവ ലഭിച്ചു എന്ന് ഉറപ്പാക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ലാല്‍ജി മാത്യു, മുഹമ്മദ് സിയാദ്, നവനീത് പ്രഭാകര്‍, റയീസ്, ഫൈസല്‍ തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News