Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ മാളുകളിലെയും വ്യാപാരസമുച്ചയങ്ങളിലെയും പാർക്കിങ് സ്ഥലങ്ങളിലെ കാർവാഷിങ് നിരോധിച്ചു

April 25, 2021

April 25, 2021

ദോഹ: ഖത്തറിൽ മാളുകളിലും വ്യാപാര സമുച്ചയങ്ങളിലുമുള്ള പാർക്കിങ് സ്ഥലങ്ങളിലെ കാർ വാഷിങ് നിരോധിച്ചു. മാളുകളിലെയും മറ്റു വ്യാപാര സ്ഥാപനങ്ങളിലെയും പാർക്കിംഗ് ഏരിയകളിലുള്ള കാർ വാഷിംഗ് നിരോധിച്ചതായി വാണിജ്യ-വ്യാപാര മന്ത്രാലയമാണ് അറിയിച്ചത്. അതേസമയം മാളുകളുടെ അണ്ടർഗ്രൗണ്ട് പാർക്കിംഗിൽ കാർ വാഷിംഗ് അനുവദിക്കുന്നതാണ്. ഇതിനായി പ്രത്യേകം സ്ഥലം നീക്കിവെക്കണമെന്നാണ് നിർദേശം.
മറ്റു നിർദേശങ്ങൾ :

  • ജീവനക്കാർ വൃത്തിയുള്ള യൂണിഫോം ധരിക്കണം.
  • കമ്പനിയുടെയും ജീവനക്കാരെന്റെയും പേരുകൾ യൂണിഫോമിൽ പ്രദർശിപ്പിക്കണം.
  • കാർ ഉടമസ്ഥരെ പിന്തുടരാനോ ശല്യപ്പെടുത്താനോ പാടില്ല.
  • സമീപ പ്രദേശം വൃത്തിയായി സൂക്ഷിക്കണം.
  • കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News