Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ലയണൽ മെസ്സിക്ക് ഭീഷണി,എന്റെ മുന്നിൽ പെടാതെ നോക്കാൻ മെക്‌സിക്കൻ ബോക്‌സർ

November 28, 2022

November 28, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ :  അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിക്കെതിരെ ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിങ് താരം കനേലോ അൽവാരസ്. മെക്സിക്കോക്കെതിരായ വിജയത്തിന് പിന്നാലെ ഡ്രസിങ് റൂമിൽ മെസിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഡ്രസിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ ലയണൽ മെസി മെക്‌സിക്കോയുടെ ജേഴ്‌സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം.


മത്സരശേഷം അര്‍ജന്‍റീനയുടെ ഡ്രസിംഗ് റൂമിലെ ആഘോഷത്തിന്‍റെ ദൃശ്യത്തിലാണ് വിവാദമായ സംഭവം വന്നത്. അര്‍ജന്‍റീനന്‍ താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവച്ച് ആഘോഷ  ദൃശ്യങ്ങളില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസി ചവിട്ടുന്നത് വ്യക്തമായി കാണാം. ഇത് മെക്സിക്കന്‍ ജേഴ്സിയാണ് എന്നതാണ് വിവാദത്തിന് അടിസ്ഥാനം. മെക്‌സിക്കൻ ജേഴ്‌സിയിൽ മെസ്സി 'തറ വൃത്തിയാക്കുകയായിരുന്നു'വെന്നാണ് സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യനായ ഇദ്ദേഹം ആരോപിക്കുന്നത്.

"ഞങ്ങളുടെ ജഴ്‌സിയും പതാകയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ? ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസി ദൈവത്തോട് പ്രാര്‍ത്ഥിക്കട്ടെ" കാനെലോ അൽവാരസ് ട്വിറ്ററില്‍ പറഞ്ഞു.

മെക്സിക്കന്‍  കളിക്കാരനിൽ നിന്ന് കളിയോര്‍മയായി ലഭിച്ച ജേഴ്സിയാകാം ഇതെന്നാണ് യാഹൂ സ്പോര്‍ട്സ് റിപ്പോര്‍ട്ട് പറയുന്നത്. മെസി അത് ചവിട്ടുന്നില്ലെന്നും കാലുകൊണ്ട് നീക്കി ഇട്ടതാണെന്നും വാദം ഉയരുന്നുണ്ട്. സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുമ്പോൾ അവന്റെ കാലുകൾ കൊണ്ട് മെസ്സി ജഴ്‌സി മാറ്റുന്നത് പോലെയാണ് കാണപ്പെടുന്നത് എന്നാണ് ഒരു വാദം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News