Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
നിയമലംഘകർ ഒഴുകിയെത്തി,ദുബായിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള പ്രശ്നപരിഹാര കാമ്പയിൻ തടസ്സപ്പെട്ടു

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ്: വീസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന നിയമലംഘകർക്ക്  തങ്ങുന്നവർക്ക് താമസം നിയമ വിധേയമാക്കാനായി  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) പ്രഖ്യാപിച്ച 3 ദിവസത്തെ ക്യാംപെയ്ൻ ജനത്തിരക്കു മൂലം ഇന്നലെ രാവിലെ പതിനൊന്നോടെ നിർത്തിവച്ചു.

ദേരാ സിറ്റി സെന്ററിൽ തിങ്കളാഴ്ച വരെ തുടരുമെന്ന് അറിയിച്ച പ്രത്യേക കാമ്പയിനാണ് ജനത്തിരക്ക് മൂലം തടസ്സപ്പെട്ടത്. പ്രഖ്യാപിച്ചിരുന്നു. പുതിയ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. എ ഹോംലാൻഡ് ഫോർ ഓൾ എന്നു പേരിട്ട ക്യാംപെയ്നിലൂടെ നിയമലംഘകർക്ക് താമസം നിയമവിധേയമാക്കുകയോ നിയമാനുസൃതം രാജ്യം വിടാൻ അവസരമൊരുക്കുകയോ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

വിവരമറിഞ്ഞ് രാവിലെ തന്നെ സിറ്റി സെന്ററിലേക്കു ജനം ഒഴുകിയെത്തി. മണിക്കൂറുകൾക്കകം 25,000ത്തോളം പേർ എത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. രാവിലെ 10 മുതൽ രാത്രി 10 വരെ തുടരുമെന്ന് പ്രഖ്യാപിച്ച പരിപാടി 11 മണിയോടെ നിർത്തി വയ്ക്കേണ്ടിവന്നു. നിയമലംഘകരായി ഒട്ടേറെ പേർ രാജ്യത്ത് കഴിയുന്നുണ്ടെന്നാണ് ഈ തിരക്ക് സൂചിപ്പിക്കുന്നത്.

ഇതനുസരിച്ച് വിപുലമായ സംവിധാനമൊരുക്കി ക്യാംപെയ്ൻ നടത്താനാണ് അധികൃതരുടെ പദ്ധതി. വീസ കാലാവധി ഒരു ദിവസം മുതൽ 10 വർഷം വരെ പിന്നിട്ടവർക്കും ക്യാംപെയിനിൽ പങ്കെടുത്ത് പരിഹാരം തേടാമെന്ന് ജിഡിആർഎഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സലേം ബിൻ അലി നേരത്തെ അറിയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി മുന്നോട്ടു വരുന്നവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും ഉറപ്പു നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News