Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം,നാളെ മുതൽ വേഗത കുറഞ്ഞാലും പിഴ

April 30, 2023

April 30, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി : മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം ആദ്യം നടപ്പാക്കുക. നിയമലംഘകരിൽ നിന്ന് 400 ദിർഹമാണ് പിഴയായി ഈടാക്കുക.

അബുദാബിയിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് കുറഞ്ഞ വേഗ പരിധി നിയമം ആദ്യം നടപ്പാക്കുന്നത്. ഇവിടെ കുറഞ്ഞ വേഗം മണിക്കൂറിൽ 120 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിൽ ഇടത്തേ അറ്റത്തെ രണ്ടു ലെയിനുകളിലാണ് കുറഞ്ഞത് 120 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കേണ്ടത്.

ഏപ്രിൽ മാസത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയെങ്കിലും മെയ് ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അപകടം പരമാവധി കുറയ്ക്കുകയും യാത്രകാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് അബുദാബി പൊലീസ് മേജർ ജനറൽ അഹമ്മദ് ബിൻ സൈഫ് ബിൻ സയ്തൂം അൽ മുഹൈരി പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News