Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ഭാഗ്യം തുണച്ചു, ബിഗ് ടിക്കറ്റിൽ കോഴിക്കോട് സ്വദേശികളെ തേടിയെത്തിയത് 34 കോടിയിലേറെ രൂപ

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി: കോഴിക്കോട് സ്വദേശി മുഹമ്മദലി മൊയ്തീനും കുടുംബത്തിനും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 34 കോടിയിലേറെ രൂപ (15 ദശലക്ഷം ദിര്‍ഹം) സമ്മാനം. മകളുടെ ഭര്‍ത്താവ് നിഹാല്‍ പറമ്പത്ത് എടുത്ത സീരീസ് 253ലെ 061908 എന്ന നമ്പരിലാണ് ഭാഗ്യം തേടിയെത്തിയത്.

ഉമ്മുല്‍ഖുവൈനിൽ കെട്ടിട നിര്‍മാണ കമ്പനിയില്‍ അക്കൗണ്ടന്റായ മുഹമ്മദലി വേനലവധി ആഘോഷിക്കാന്‍ നാട്ടിലാണ്.
കഴിഞ്ഞ 30 വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദലി വര്‍ഷങ്ങളായി വിവിധ നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നു. അബുദാബിയിലെയും അല്‍ െഎനിലേയും വിമാനത്താവളങ്ങളിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറുകളില്‍നിന്ന് നേരിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. നിഹാലാണ് ഓണ്‍ലൈനിലൂടെ വാങ്ങുന്നതിന് തുടക്കമിട്ടത്. പിന്നീടും നിഹാല്‍ തന്നെയായിരുന്നു ഭാര്യാ പിതാവിന് വേണ്ടി ടിക്കറ്റെടുക്കാറുള്ളത്. ആദ്യമൊക്കെ ഒറ്റയ്ക്കും ഒന്നോ രണ്ടോ കൂട്ടുകാരുമായി ചേര്‍ന്നുമായിരുന്നു മുഹമ്മദലി ടിക്കറ്റെടുത്തിരുന്നത്. പിന്നീട് സംഘം ചേര്‍ന്ന് എടുക്കാന്‍ തുടങ്ങി. ഇപ്രാവശ്യം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പമാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവരുമായി പങ്കിടും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News