Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹയ്യ വൗച്ചറിന് വിലപേശൽ,മലയാളികൾ ആവശ്യപ്പെടുന്നത് രണ്ടായിരം റിയാൽ വരെ

February 14, 2023

February 14, 2023

അൻവർ പാലേരി
ദോഹ : ഖത്തറിലേക്കുള്ള ഓൺ അറൈവൽ വിസക്ക് ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള നിബന്ധനകൾ നിലവിൽ വന്നതോടെ ഖത്തറിൽ ലോകകപ്പ് ഹയ്യാ കാർഡിന് മലയാളികൾ വിലപേശുന്നു.500 മുതൽ 1000 റിയാൽ വരെയാണ് പലരും സമൂഹ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്.

ഡിസംബറിൽ സമാപിച്ച ഖത്തർ ലോകകപ്പിനായി നാട്ടിൽ നിന്നും ബന്ധുക്കളെ കൊണ്ടുവരുന്നതിന് പ്രവാസി മലയാളികളിൽ പലരും ഹയ്യാ കാർഡ് എടുത്തിരുന്നു.ജനുവരി രണ്ടാം വാരം വരെയാണ് ഇവർക്ക് ഖത്തറിൽ തുടരാൻ അനുമതി നൽകിയിരുന്നത്. ഇവർ തിരിച്ചുപോയതിനു പിന്നാലെ അപ്രതീക്ഷിതമായി ഹയ്യാ കാർഡിൽ ഒരു വർഷം വരെ പുനഃപ്രവേശനം അനുവദിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിറക്കുകയായിരുന്നു.ഇതനുസരിച്ച്, രാജ്യത്തിന് പുറത്തുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുവാദമുണ്ടാവും.

ഹയ്യ വിത്ത് മി' ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാൻ കഴിയും.2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള  മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് ഇങ്ങനെ അനുവദിക്കുന്നത്.യാത്ര തിരിക്കുന്നതിന് മുമ്പ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.

സന്ദർശക വിസകൾ ലഭിക്കാതായതോടെ,നാട്ടിൽ നിന്നും കുടുംബത്തെ കൊണ്ടുവരാൻ പലരും ഹയ്യാ കാർഡ് ഉടമകളെ അന്വേഷിച്ചുനടക്കുകയാണ്.ഈ സാധ്യതയാണ് പലരും പണമുണ്ടാക്കാനുള്ള മാർഗമായി വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നത്.ഖത്തർ ഭരണകൂടം സൗജന്യമായി അനുവദിച്ച ഈ ആനുകൂല്യമാണ് പലരും ഇത്തരത്തിൽ ദുരുപയോഗിക്കുന്നത്. അതേസമയം,സന്ദർശക വിസകൾ ലഭിക്കാത്ത സാഹചര്യത്തിൽ അൽപം കൂടി പണം ചെലവഴിച്ച് ആരിൽ നിന്നെങ്കിലും ഹയ്യ കാർഡ് സ്വന്തമാക്കിയാൽ കുടുംബത്തെ ഒരു വർഷം വരെ കൂടെ നിർത്താൻ കഴിയുമെന്നത് പലർക്കും വലിയ ആശ്വാസമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News