Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായി ബി.ആർ ഷെട്ടി കോടതിയിൽ

December 06, 2021

December 06, 2021

ലണ്ടന്‍: ലോകമെമ്പാടുമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്  അബുദാബി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന പ്രവാസി വ്യവസായിയും എന്‍എംസി ഗ്രൂപ്പ് (NMC Group)സ്ഥാപകനുമായ ബി ആര്‍ ഷെട്ടി യൂ.കെ കോടതിയെ സമീപിച്ചു.). ഒരു ബില്യണ്‍ ഡോളറിന്റെ ആസ്തി മരവിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബി ആര്‍ ഷെട്ടിയും നടപടി നേരിട്ട മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെ കോടതിയെ സമീപിച്ചത്.

ബാങ്ക് നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസിന്റെ വിചാരണ ഇംഗ്ലണ്ടിന് പകരം യുഎഇ കോടതിയില്‍ നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.  അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരം 2020 ഡിസംബറിലാണ് ലണ്ടനിലെ ഹൈക്കോടതി ബി ആര്‍ ഷെട്ടിയുടെയും എന്‍എംസി ഗ്രൂപ്പിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെയും ലോകമെമ്പാടുമുള്ള സ്വത്തുവകകള്‍ മരവിപ്പിക്കാനുള്ള ഉത്തരവിട്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി ഷെട്ടിയും സംഘവും യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം,ബി ആർ ഷെട്ടിക്ക് ജേഴ്സി ദ്വീപിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും രഹസ്യ നിക്ഷേപമുള്ളതായി നേരത്തെ  പാൻഡോര പേപ്പർ  (Pandora Paper) വെളിപ്പെടുത്തിയിരുന്നു.. 6 ബില്യൺ ഡോളറിലധികം കടബാധ്യത നിലനിൽക്കേയാണ് ഷെട്ടിയുടെ നിക്ഷേപം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ഷെട്ടിക്ക് വിദേശത്ത് 80 ലധികം കമ്പനികളുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുൻ സോളിസിറ്റർ ജനറലായിരുന്ന ഹരീഷ് സാൽവെ, ലണ്ടനിൽ വീട് വാങ്ങാൻ വിദേശത്ത് കമ്പനി ഏറ്റെടുത്തതായും റിപ്പോർട്ടുണ്ട്.

2013 മുതലാണ് ജേഴ്സിയിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലും ബി ആർ ഷെട്ടി കമ്പനികൾ ഉണ്ടാക്കി പ്രധാനമായും രഹസ്യനിക്ഷേപം നടത്തിയതെന്നാണ് പാൻഡോര വെളിപ്പെടുത്തൽ. ഈ കമ്പനികൾക്കെല്ലാം ബിആർ ഷെട്ടിയുടെ പ്രധാന കമ്പനിയായ ട്രാവലക്സ് ഹോൾഡിങ്സ് ലിമറ്റിഡുമായി ബന്ധവുമുണ്ട്. 2017 വരെ രഹസ്യ നിക്ഷേപം നടത്തിയ കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകൾ പുതുക്കപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News