Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആയിഷ ഇന്ന് ഖത്തറിലെ തിയേറ്ററുകളിൽ,പ്രവാസ ജീവിതത്തിലെ വേറിട്ട വേഷങ്ങളുമായി മഞ്ജുവാര്യർ

January 20, 2023

January 20, 2023

അൻവർ പാലേരി
ദോഹ : മഞ്ജു വാര്യര്‍ നായികയായി ഗൾഫ് ജീവിതത്തിന്റെ കഥ പറയുന്ന ആയിഷ ഇന്ന് റിലീസിന്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ഖത്തറിൽ ആറ് തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും.ഗാർഹിക തൊഴിലാളിയായി ഗൾഫിലേക്ക് കുടിയേറിയ ആയിഷ ഒരു ഉന്നത അറബ് കുടുംബവുമായി ചേരുന്നതാണ് ചിത്രത്തിൻറെ പ്രമേയം.

ഉച്ചക്ക് 1 മണിക്കും വൈകീട്ട് 6.15 നും 11.30 നും പ്ലാസ മാളിൽ ചിത്രം പ്രദർശിപ്പിക്കും.അൽഖോർ മാളിൽ ഉച്ചക്ക് 2.15 നും രാത്രി 9..30 നുമാണ് പ്രദർശനം.

വെസ്റ്റ് ബേ സിറ്റി സെന്ററിൽ വൈകുന്നേരം 7.15ന് ചിത്രം പ്രദർശിപ്പിക്കും.ഡി-റിങ് റോഡിലെ ദി മാളിൽ ഉച്ചക്ക് 3.30 നും രാത്രി 9 നുമാണ് പ്രദർശനം.

ദോഹ സൂഖ് വാഖിഫ് നോവോ സിനിമ : വൈകുന്നേരം 4.15.
1 മാൾ,നോവ സിനിമ : വൈകുന്നേരം 3.55 നും രാത്രി 9.20 നും.

ടിക്കറ്റുകൾ ബുക് ചെയ്യാൻ : https://www.q-tickets.com/MovieDetailsList/41122/ayisha-malayalam

ഷംസുദ്ധീന്‍ എംടി, ഹാരിസ് ഡെസോം, പി ബി അനീഷ്, സക്കറിയ വാവാട് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗള്‍ഫ് രാജ്യത്തേക്ക് പോകുന്ന മലയാളിയായ മഞ്ജു ടൈറ്റില്‍ റോളിലാണ്. മിഡില്‍ ഈസ്റ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഒരു ബഹുഭാഷയും ക്രോസ്-കള്‍ച്ചറല്‍ ഫാമിലി എന്റര്‍ടെയ്‌നറും ആയി കണക്കാക്കപ്പെടുന്ന ചിത്രം, അറബിക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങും. ഹലാല്‍ ലവ് സ്റ്റോറിയും വരാനിരിക്കുന്ന മോമോ ഇന്‍ ദുബായും എഴുതിയ ആഷിഫ് കക്കോടിയാണ് തിരക്കഥ. ഛായാഗ്രാഹകന്‍ വിഷ്ണു ശര്‍മ്മ, എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുള്ളത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News