Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മെസി എളിമകൊണ്ട് പറയുന്നതാണ്,ഖത്തറിൽ ഞങ്ങളും ഫേവറേറ്റ് ടീമാണെന്ന് അർജന്റീനൻ താരം

October 23, 2022

October 23, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ :ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ,ലയണൽ മെസ്സിയുടെ ചില അഭിപ്രായപ്രകടനങ്ങൾ ഫുട്‍ബോൾ ലോകത്ത് ചർച്ചയാവുകയാണ്.ഖത്തറിൽ വിജയസാധ്യതയുള്ള ടീമുകളുടെ പേരുകൾ ഈയിടെ മെസ്സി പറഞ്ഞിരുന്നു.ബ്രസീലും ഫ്രാൻസുമാണ് ഖത്തർ ലോകകപ്പിൽ ഏറ്റവും വിജയസാധ്യതയുള്ള ടീമുകൾ എന്നാണ് അർജന്റീനയുടെ ഇതിഹാസ താരം ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.ജർമനിയും ഇംഗ്ലണ്ടും സ്പെയിനുമാണ് താരം വിജയ സാധ്യത കൽപിക്കുന്ന മറ്റു മൂന്ന് ടീമുകൾ.

എന്നാൽ താരത്തിന്റെ പ്രവചനത്തിന് പിന്നാലെ അർജന്റീനൻ സൂപ്പർ താരം ലൗറ്റെറോ മാർട്ടിനസ് പ്രതികരണവുമായി എത്തി.ഖത്തറിൽ അർജന്റീനയും ഫേവറേറ്റുകളാണെന്നാണ് മാർട്ടിനസ് പറഞ്ഞത്.കഴിഞ്ഞ മുപ്പതിലധികം മത്സരങ്ങളിൽ ഒന്നിൽ പോലും തങ്ങൾ തോറ്റിട്ടില്ലെന്നും യൂറോപ്യൻ ടീമുകൾക്കെതിരെ തങ്ങൾ കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും മാർട്ടിനസ് പറഞ്ഞു.

അർജന്റീനക്ക് വേണ്ടി ലോകകപ്പ് കളിക്കാനിരിക്കുന്ന ഏഞ്ചൽ ഡി മരിയയെയും പൗലോ ഡിബാലയെയും ബന്ധപ്പെട്ടിരുന്നുവെന്നും രണ്ടാഴ്ചക്കകം ഇരുവരും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News