Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മെസ്സിക്കരുത്തിൽ അർജന്റീന,അടുത്ത പോരാട്ടം 9ന് നെതർലാൻഡ്സിനോട്

December 04, 2022

December 04, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ : ആയിരം മത്സരങ്ങൾ പൂർത്തിയാക്കിയ മെസ്സിയുടെ നിർണായക ഗോളിലൂടെ അർജന്റീന ലോകകപ്പ് ക്വാർട്ടറിലേക്ക്.പൊരുതിക്കളിച്ച ഓസ്‌ട്രേലിയയെ  പ്രീക്വാർട്ടറിൽ  2–-1നാണ്‌ അർജന്റീന തോൽപ്പിച്ചത്‌. രണ്ടാമത്തെ ഗോൾ ജൂലിയൻ അൽവാരെസ്‌ നേടി. എൺസോ ഫെർണാണ്ടസിന്റെ പിഴവുഗോളിലാണ്‌ ഓസ്‌ട്രേലിയ വലകണ്ടത്‌.

ക്വാർട്ടറിൽ നെതർലൻഡ്‌സാണ്‌ അർജന്റീനയുടെ എതിരാളികൾ. ഈ മാസം ഒമ്പതിനാണ്‌ മത്സരം. ദേശീയ കുപ്പായത്തിലും ക്ലബ് തലത്തിലും ചേർന്നാണ്‌ മെസി ആയിരം മത്സരം പൂർത്തിയാക്കിയത്‌. 789 ഗോളും നേടി. അർജന്റീനയ്ക്കായി 169–-ാം മത്സരം. 94 ഗോൾ. ബാഴ്‌സലോണ കുപ്പായത്തിൽ 778, പിഎസ്‌ജിക്കായി 53. അർജന്റീന ക്യാപ്‌റ്റൻ കുപ്പായത്തിൽ നൂറാം മത്സരമായിരുന്നു മെസിക്ക്‌. കളിയുടെ 35–-ാം മിനിറ്റിലായിരുന്നു ഗോൾ. നിക്കോളാസ്‌ ഒട്ടമെൻഡി അവസരമൊരുക്കി. ഈ ലോകകപ്പിലെ മൂന്നാംഗോൾ.

അർജന്റീനയുടെ  രണ്ടാമത്തെ ഗോൾ ഓസ്‌ട്രേലിയൻ ഗോൾ കീപ്പർ മാറ്റ്‌ റ്യാന്റെ പിഴവിൽനിന്നായിരുന്നു. റോഡ്രിഗോ ഡി പോൾ ഓടിയെത്തിയപ്പോൾ റ്യാന്‌ നിയന്ത്രണം നഷ്ടമായി. ഈ തക്കത്തിൽ അൽവാരെസ്‌ പന്ത്‌ വലയിലേക്ക്‌ തൊടുത്തു. ഗോൾ വഴങ്ങാതെ മുന്നേറുകയായിരുന്ന മെസിയെയും കൂട്ടരെയും അവസാന ഘട്ടത്തിൽ ഓസ്‌ട്രേലിയ ഞെട്ടിച്ചു. ഗുഡ്--വിന്റെ ഷോട്ട്‌ എൺസോയുടെ ദേഹത്തുതട്ടി സ്വന്തം വലയിൽ പതിച്ചു. അവസാന ഘട്ടത്തിൽ പ്രതിരോധം പിടിച്ചുനിന്നു. ഗോൾകീപ്പർ എമിലിയാനോ മാർടിനെസിന്റെ പ്രകടനവും നിർണായകമായി.

നാലാം ലോകകപ്പ്‌ കളിക്കുന്ന മെസി, നോക്കൗട്ട്‌ ഘട്ടത്തിൽ നേടുന്ന ആദ്യ ഗോളായി ഇത്‌. അർജന്റീനയ്‌ക്കായി അവസാന എട്ടുകളിയിൽ 13–-ാം ഗോളായിരുന്നു മെസിയുടേത്‌. അർജന്റീനയ്‌ക്കായി ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ദ്യേഗോ മാറഡോണയെയും മറികടന്നു. 22 കളിയിൽ ഒമ്പത്‌ ഗോളായി. പത്ത്‌ ഗോളുള്ള ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയാണ്‌ ഒന്നാമത്‌.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News