Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തറിന് തോൽവി,ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബഹ്‌റൈൻ ജേതാക്കളായി

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ബസ്ര : ഇറാഖി നഗരമായ ബസ്രയിൽ ഇന്നലെ നടന്ന അറേബ്യൻ ഗൾഫ് കപ്പിൽ ഖത്തറിനെതിരെ ബഹ്റൈന് ജയം.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബഹ്‌റൈൻ ഖത്തറിനെ തളച്ചത്.മുപ്പത്തിനാലാം മിനുട്ടിൽ ഖത്തറിനായി അഹമ്മദ് അലാ അൽദീൻ ആദ്യ ഗോൾ നേടി മേധാവിത്തം നിലനിർത്തിയപ്പോൾ എഴുപത്തിരണ്ടാം മിനുട്ടിൽ മുഹമ്മദ് വാദും 89 ആം മിനുട്ടിൽ അബ്ദുല്ല യൂസഫ് ഹലാലും ഖത്തറിന്റെ ഗോൾ വല വിറപ്പിച്ച് മത്സരം വരുതിയിലാക്കി.

നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈൻ ആദ്യ മൽസരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു.എ.ഇയെ പരാജയപ്പെടുത്തിയിരുന്നു.ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കുവൈത്ത് യു.എ.ഇയെ പരാജയപ്പെടുത്തി.

വെള്ളിയാഴ്ച യു.എ.ഇക്കെതിരെയാണ് ആദ്യ റൗണ്ടിലെ ഖത്തറിന്റെ അവസാന മത്സരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News