Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
യു.എ.ഇ ഭരണാധികാരി ഖത്തറിലെത്തി,ഖത്തർ അമീർ വിമാനത്താവളത്തിൽ സ്വീകരിച്ചു

December 05, 2022

December 05, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ സന്ദർശിക്കുന്ന യു.എ.ഇ പ്രസിഡണ്ട് ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹിയാനെയും ഉന്നതതല പ്രതിനിധി സംഘത്തെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിൽ സ്വീകരിച്ചു.ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ പ്രസിഡന്റിനും സംഘത്തിനും പ്രൗഢഗംഭീരമായ സ്വീകരണമാണ് നൽകിയത്.

ഖത്തർ അമീറിനൊപ്പം അമീറിന്റെ ഔദ്യോഗിക പ്രതിനിധി ജാസിം ബിൻ ഹമദ് അൽതാനി,ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി,അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി,മറ്റ് ഉന്നതതല പ്രതിനിധികളും വിമാനത്താവളത്തിൽ എത്തിയിരുന്നു.

2017 ലെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് യു.എ.ഇ ഭരണാധികാരി ഖത്തർ സന്ദർശിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News