Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഫ്രഞ്ച് പ്രസിഡണ്ട് ദോഹയിൽ,അമീറുമായി കൂടിക്കാഴ്ച നടത്തി

December 03, 2023

 Malayalam_News_Qatar

December 03, 2023

ഖത്തർ ന്യൂസ് ഏജൻസി

ദോഹ : ഹ്രസ്വ സന്ദർശനത്തിനായി ദോഹയിൽ എത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.ശനിയാഴ്ച വൈകുന്നേരം ലുസൈൽ പാലസിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയിൽ,ഗസ മുനമ്പിലെയും അധിനിവേശ ഫലസ്തീനിലെയും സംഭവവികാസങ്ങൾ,സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും  മാനുഷിക സഹായം എത്തിക്കുന്നതിനും ഗസയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കുന്നതിനുമുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങൾ തുടരേണ്ടതിന്റെ പ്രാധാന്യം അമീർ ഊന്നിപ്പറഞ്ഞു.അന്താരാഷ്ട്ര, യുഎൻ പ്രമേയങ്ങൾക്ക് അനുസൃതമായി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അമീർ ആവശ്യപ്പെട്ടു.

വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം  ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

ദുബായിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മക്രോൺ ദോഹയിൽ എത്തിയത്.ദുബായിൽ,കാലാവസ്ഥാ ഉച്ചകോടിക്കിടെ,ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുൾപ്പെടെ മിഡിൽ ഈസ്റ്റിലെ പ്രമുഖ  നേതാക്കളുമായി ഇസ്രായേൽ-ഫലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് അദ്ദേഹം  ചർച്ചകൾ നടത്തിയിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News