Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
16.3 ശതമാനം വരുമാന വർധന,2023 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് ഖത്തർ അമീർ അംഗീകാരം നൽകി

December 20, 2022

December 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : 2023 സാമ്പത്തിക വർഷത്തേക്കുള്ള ഖത്തറിന്റെ പൊതു ബജറ്റിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകി.2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ബജറ്റ് നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

2023 സാമ്പത്തിക വർഷത്തിലെ മൊത്തം റവന്യൂ എസ്റ്റിമേറ്റ് 228 ബില്യൺ റിയാലാണ്. 2022 ലെ ബജറ്റ് എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 16.3 ശതമാനം വർധനവുണ്ട്. 199 ബില്യൺ റിയാൽ ചെലവ് കണക്കാക്കുന്ന ബജറ്റിൽ 29 ബില്യൺ റിയാൽ മിച്ചം ഉണ്ടെന്ന് ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി പറഞ്ഞു.

2022ലെ ബജറ്റിൽ എണ്ണവില ബാരലിന് 55 ഡോളറിന് പകരം ബാരലിന് 65 ഡോളർ എന്ന ശരാശരി എണ്ണവില സ്വീകരിച്ചതാണ് പൊതുവരുമാനത്തിലെ വർധനവിന് കാരണമെന്ന് ധനമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.അന്താരാഷ്ട്രവിപണിയിൽ എണ്ണ വില ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.

അതിന്റെ അടിസ്ഥാനത്തിൽ, 2023 ലെ മൊത്തം എണ്ണ-വാതക പ്രതീക്ഷിത വരുമാനം  186 ബില്യൺ റിയാലാണെന്നും 2022 ലെ 154 ബില്യൺ റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ 20.8 ശതമാനം വർധനയുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകകപ്പ് ആതിഥേയത്വത്തിന്റെ ഭൂരിഭാഗം ചെലവുകളും ഇതിനോടകം പൂർത്തീകരിക്കുന്നതിനാൽ തന്നെ 2023 സാമ്പത്തിക വർഷത്തെ ബജറ്റിലെ ചെലവുകൾ  2.6 ശതമാനം കുറഞ്ഞു 199 ബില്യൺ റിയാലിലെത്തും.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യം തുടരും. മൊത്തം ചെലവിന്റെ 11 ശതമാനം (21.1 ബില്യൺ റിയാൽ) ആരോഗ്യ മേഖലയ്ക്ക് നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന് 18.1 ബില്യൺ റിയാലാണ് വകയിരുത്തിയിട്ടുള്ളത്. ഇത് മൊത്തം ചെലവിന്റെ 9 ശതമാനമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News