Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പിനിടെ ഏകദേശം 20,000 സമൂഹ മാധ്യമ അധിക്ഷേപങ്ങൾ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

June 18, 2023

June 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 2022 ഖത്തർലോകകപ്പിൽ കളിക്കാരെയും പരിശീലകരെയും ഒഫീഷ്യൽസിനെയും ലക്ഷ്യമിട്ട് 20,000 ത്തോളം അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നതായി ഫിഫ റിപ്പോർട്ട്.എക്‌സ്റ്റേണൽ-ലിങ്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫിഫയും കളിക്കാരുടെ സംഘടനയായ ഫിഫ്പ്രോയും ചേർന്ന്  വികസിപ്പിച്ച മോഡറേഷൻ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത 20 ദശലക്ഷം പോസ്റ്റുകളിൽ 286,895 എണ്ണം നീക്കം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന് നേരെയാണ് ഏറ്റവുമധികം അധിക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടായതെന്നും  എക്‌സ്റ്റേണൽ-ലിങ്ക് പറയുന്നു.

"ഈ റിപ്പോർട്ടിലെ കണക്കുകളും കണ്ടെത്തലുകളും അത്രയൊന്നും ആശ്ചര്യപ്പെടുത്തുന്നില്ല, പക്ഷേ ഇത്തരം അധിക്ഷേപങ്ങൾ ഇപ്പോഴും വളരെയധികം ആശങ്കയുണ്ടാക്കുന്നതാണ്" ഫിഫ്പ്രോ പ്രസിഡന്റ് ഡേവിഡ് അഗൻസോ പറഞ്ഞു.

ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം,അധിക്ഷേപ പരാമർശം നടത്തിയ 300-ലധികം അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ അധികാരികളുമായി പങ്കിടുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരിച്ചറിയാവുന്ന അധിക്ഷേപകരമായ പോസ്റ്റുകളിൽ 38 ശതമാനം യൂറോപ്പിൽ നിന്നും 36 ശതമാനം തെക്കേ അമേരിക്കയിൽ നിന്നുമാണ്.

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ നിന്ന് കളിക്കാരെയും പരിശീലകരെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് കഴിഞ്ഞ വർഷം ലോക ഫുട്ബോൾ ഭരണ സമിതിയായ, ഫിഫ ഫിഫ്പ്രോയുമായി സഹകരിച്ച് പദ്ധതി തയാറാക്കിയിരുന്നു.സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസ് (എസ്എംപിഎസ്) എന്ന പേരിൽ നടപ്പിലാക്കിയ സംവിധാനം വഴി ഖത്തറിൽ നടന്ന ലോകകപ്പിനിടെ 19,636 അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളുമാണ് ഉറവിട സഹിതം തിരിച്ചറിഞ്ഞത്.കണ്ടെത്തിയ അധിക്ഷേപ സന്ദേശങ്ങളിൽ,13.47 ശതമാനം ലിംഗവിവേചനവും  13.47 ശതമാനം ഹോമോഫോബിയ, 12.16 ശതമാനം, വംശീയത 10.70 ശതമാനം എന്നിങ്ങനെയാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News