Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് പുതിയൊരു വിമാനക്കമ്പനി കൂടി സര്‍വീസ് തുടങ്ങുന്നു, വര്‍ഷാവസാനത്തോടെ ഗള്‍ഫ് സര്‍വീസ് തുടങ്ങുമെന്ന് ആകാശ എയര്‍

March 22, 2023

March 22, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: അന്താരാഷ്ട്ര സര്‍വീസുകള്‍ വിപുലമാക്കാനൊരുങ്ങി സ്വകാര്യ വിമാനക്കമ്പനിയായ ആകാശ എയര്‍. വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ നിന്നും  സിംഗപ്പൂര്‍, മിഡിലീസ്റ്റ്, ദമാം, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍  ആരംഭിക്കുമെന്ന് എയര്‍ലൈന്‍ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ അറിയിച്ചു.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ മാത്രമാണ് കേരളത്തില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസ് നടത്തുന്നത്.

2022 ഓഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം 19 ബോയിംഗ് ജെറ്റ് വിമാനങ്ങളാണ് ആകാശ എയര്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 72 ബോയിംഗ് ജെറ്റ് (737 മാക്സ് ജെറ്റ്സ്) വിമാനങ്ങളാണ് ബോയിംഗ് കമ്പനിയില്‍ നിന്ന് ആകാശ എയര്‍ സ്വന്തമാക്കുക. ഇതോടെ, ആകാശ എയര്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കും.

അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വര്‍, കൊച്ചി. ചെന്നൈ, മുംബൈ, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, വിശാഖപട്ടണം, ഗെവ, ലഖ്നൗ, പീനെ, ഹൈദരാബാദ്, ബാഗ്ഡോഗ്ര, കൊല്‍ക്കത്ത എന്നിവയുള്‍പ്പടെ 17 നഗരങ്ങളിലേക്ക് നിലവില്‍ ആകാശ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

പ്രവര്‍ത്തനമാരംഭിച്ച് 200 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്ന കമ്പനി മറ്റ് എയര്‍ലൈന്‍ കമ്പനികളുമായി കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. ജെറ്റ് എയര്‍വെയിസ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബൈ, ആദിത്യ ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ആകാശ എയര്‍ സ്ഥാപിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News