Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അജ്‌മാൻ-അബുദാബി ബസ് സർവീസുകൾ പുനരാരംഭിച്ചു

September 06, 2021

September 06, 2021

അ​ജ്​​മാ​ന്‍: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ വ​ര്‍ഷം ഏ​പ്രി​ലി​ല്‍ നി​ര്‍ത്തി​വെ​ച്ച അ​ജ്​​മാ​നി​ല്‍നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ചു.  ബ​സ് സ​ര്‍വി​സു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ അ​ഞ്ച്​ ഞാ​യ​റാ​ഴ്​​ച മു​ത​ലാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ക്ക് അ​ജ്​​മാ​ന്‍ മു​സ​ല്ല​യി​ലെ ബ​സ് സ്​​റ്റേ​ഷ​നി​ല്‍ നി​ന്നും അ​ബൂ​ദ​ബി​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കാം.

ഒ​രാ​ള്‍ക്ക് ടി​ക്ക​റ്റി​ന് 35 ദി​ര്‍​ഹ​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, മ​സാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് 30 ദി​ര്‍​ഹം ന​ല്‍കി​യാ​ല്‍ മ​തി. അ​ജ്​​മാ​നി​ല്‍നി​ന്നു നാ​ലു സ​ര്‍വി​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ത​ല്‍ക്കാ​ലം ര​ണ്ടു സ​ര്‍വി​സു​ക​ളാ​ക്കി കു​റ​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ ബ​സ് അ​ജ്​​മാ​നി​ല്‍​നി​ന്ന് രാ​വി​ലെ ഏ​ഴി​നും അ​വ​സാ​ന​ത്തേ​ത് വൈ​കു​ന്നേ​രം ആ​റി​നും പു​റ​പ്പെ​ടും. അ​ബൂ​ദ​ബി​യി​ല്‍ നി​ന്നു​ള്ള ആ​ദ്യ യാ​ത്ര രാ​വി​ലെ 10നും ​അ​വ​സാ​ന​ത്തേ​ത് രാ​ത്രി ഒ​മ്ബ​തി​നു​മാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ഏ​റ്റ​വും പു​തി​യ നി​ബ​ന്ധ​ന​ക​ള്‍​ക്ക​നു​സൃ​ത​മാ​യാ​ണ് ബ​സ് സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തെ​ന്ന് അ​ജ്​​മാ​ന്‍ പ​ബ്ലി​ക് ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്​​ട​ര്‍ എ​ന്‍​ജി​നീ​യ​ര്‍ സാ​മി അ​ലി അ​ല്‍ ജ​ല്ലാ​ഫ് പ​റ​ഞ്ഞു. അ​ജ്​​മാ​നി​ലെ അ​ല്‍ മു​സ​ല്ല സ്​​റ്റേ​ഷ​നി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി അ​ബൂ​ദ​ബി എ​മി​റേ​റ്റി​ല്‍ നേ​രി​ട്ട് ഇ​റ​ക്കു​ക​യാ​ണ്.

അ​ജ്​​മാ​ന്‍ എ​മി​റേ​റ്റി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ശേ​ഷം പി​ന്നീ​ട്​ യാ​ത്ര​ക്കാ​രെ ക​യ​റ്റി​ല്ല. ഓ​രോ യാ​ത്ര​ക്കു​ശേ​ഷ​വും ബ​സ്​ അ​ണു​മു​ക്ത​മാ​ക്കു​ക​യും ബ​സി​ല്‍ ക​യ​റു​ന്ന​തി​നു​മു​മ്ബ് യാ​ത്ര​ക്കാ​രെ തെ​ര്‍​മ​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പൊ​തു​ഗ​താ​ഗ​ത ബ​സ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് യാ​ത്ര​ക്കാ​ര്‍ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം.


Latest Related News