Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ വിമാനത്താവളത്തിൽ നിന്നുള്ള 13 എയർലൈൻസുകളുടെ പ്രവർത്തനം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുനരാരംഭിക്കും

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് താൽകാലികമായി സർവീസുകൾ നടത്തിയിരുന്ന 13 എയർലൈൻ കമ്പനികൾ ഡിസംബർ 31 ഞായറാഴ്ച മുതൽ  പഴയതുപോലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിക്കും.വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന യാത്രാ മുന്നറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. 

താഴെപറയുന്ന വിമാനക്കമ്പനികളാണ് ഡിസംബർ 31 മുതൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നത് :

- എത്തിഹാദ് എയർവേസ്
- ഫ്ലൈ ദുബായ്
- എയർ അറേബ്യ
- പെഗാസസ് എയർലൈൻസ്
- സലാം എയർ
- ഹിമാലയ എയർലൈൻസ്
- പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
- ജസീറ എയർവേസ്
- നേപ്പാൾ എയർലൈൻസ്
- ടാർകോ ഏവിയേഷൻ
- ബദർ എയർലൈൻസ്
- എത്യോപ്യൻ എയർലൈൻസ്
- എയർ കെയ്റോ

ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) ഈ 13 എയർലൈനുകളുടെ അവസാന ദിവസം 2022 ഡിസംബർ 30 ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News