Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയർഇന്ത്യ വിമാനം വൈകുന്നു

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബൈ: ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം (എഐ 938) രാത്രി 10.35 ന് പുറപ്പെടുമെന്ന് എയര്‍ ഇന്‍ഡ്യ അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ വൈകിട്ട് 7.35ന് വിമാനത്താവളത്തില്‍ റിപ്പോർട്ട്  ചെയ്താല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ റീ കാര്‍പറ്റിംഗ് ജോലി നടക്കുന്നതിനാലാണ് വിമാനം വൈകുന്നത്.

നേരത്തെ എയര്‍ ഇന്ത്യയുടെ മുംബൈ - കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച്‌ അധികൃതര്‍ വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാരുടെ ആരോപണം.

ശനിയാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് എട്ടുമണിക്ക് വിമാനം കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് നാലുമണിക്ക് സജ്ജീകരിക്കുമെന്ന് എയര്‍ ഇന്ത്യ  അറിയിച്ചിരുന്നു. എന്നാല്‍, ഇതു അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാര്‍.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News