Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ആറു മാസത്തിൽ കൂടുതൽ വിദേശത്ത് കഴിഞ്ഞ അബുദാബി വിസക്കാർക്ക് തിരിച്ചുവരാൻ 60 ദിവസത്തെ വിസാകാലാവധി നിർബന്ധം,നടപടിക്രമങ്ങൾ

May 03, 2023

May 03, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി∙ 6 മാസത്തിൽ കൂടുതൽ വിദേശത്തു താമസിച്ച ശേഷം തിരിച്ചെത്തുന്ന അബുദാബി വീസക്കാർക്ക് 60 ദിവസമെങ്കിലും വിസാ കാലാവധി ഉണ്ടായിരിക്കണമെന്ന് ഐസിപി. കാലപരിധി ഇല്ലാത്ത വീസക്കാരുടെ റിട്ടേൺ പെർമിറ്റ് അപേക്ഷ സ്വീകരിക്കില്ലെന്നും ഇത്തരക്കാർ നിലവിലെ വിസ റദ്ദാക്കി പുതിയ വിസ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം ദുബായ് വിസക്കാർക്ക് ഒരു ദിവസത്തെ കാലാവധി ഉണ്ടെങ്കിലും തിരിച്ചുവരാൻ കഴിയും.

6 മാസത്തിനു ശേഷം യുഎഇയിലേക്കു വരണമെങ്കിൽ ഐസിപി വെബ്സൈറ്റിലൂടെ റിട്ടേൺ പെർമിറ്റിന് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം  വൈകിയതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി ഹാജരാക്കണം. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പോയതെങ്കിൽ ‍ഡോക്ടറുടെയോ സ്കൂളിന്റെയോ കത്താണ് ഹാജരാക്കേണ്ടത്. റീ എൻട്രി പെർമിറ്റിന് 445 ദിർഹമാണ് നിരക്ക്. കൂടാതെ വൈകിയ ഓരോ മാസത്തിനും 100 ദിർഹം വീതം അടയ്ക്കുകയും വേണം. ടൈപ്പിങ് സെന്റർ മുഖേനയും റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം.

റീ എൻട്രിയിൽ വരുന്നവരുടെ പാസ്പോർട്ടിന് 3 മാസത്തെയും പുതിയ വിസയിൽ വരുന്നവരുടെ പാസ്പോർട്ടിന് 6 മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. കാലാവധി തീരുന്നതിന് ഒരു വർഷം മുൻപു വരെ പാസ്പോർട്ട് പുതുക്കാനും അവസരമുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News