Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
അബുദാബിയിൽ സ്‌കൂൾ പ്രവേശനം പ്രതിസന്ധിയിൽ,കുട്ടികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിൽ മലയാളി രക്ഷിതാക്കൾ 

March 27, 2023

March 27, 2023

ന്യൂസ്റൂം ബ്യൂറോ
അബുദാബി: മക്കൾക്ക് സ്കൂൾ അഡ്മിഷൻ കിട്ടാതെ മലയാളി രക്ഷിതാക്കളടക്കമുള്ള പ്രവാസികൾ ആശങ്കയിൽ. സ്കൂളിന്റെ ശേഷിയേക്കാളധികം വിദ്യാർത്ഥികളെ ചേർക്കുന്നത് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വിലക്കിയതോടെയാണിത്. ഇതോടെ കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളുകൾ നിശ്ചിത എണ്ണം കുറയ്ക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. അബുദാബി,അൽ ഐൻ  എന്നിവടങ്ങളിലെ സ്കൂളുകൾക്കാണ് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

ജോലി മാറ്റം മൂലം വിവിധ സ്ഥലങ്ങളിലേക്കു താമസം മാറിയവരും, യുഎഇയിലേക്ക് കുടുംബമായെത്തുന്ന പ്രവാസികളുടെയും മക്കളാണ് സ്കൂൾ അഡ്മിഷൻ കിട്ടാതെ വിഷമിക്കുന്നത്.. വിലയ ഫീസ് നൽകി വിദേശ സിലബസ് സ്കൂളിൽ മക്കളെ ചേർക്കാൻ സാമ്പത്തിക ശേഷിയില്ലാത്ത ധാരാളം പ്രവാസികൾ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള തീരുമാനത്തിലാണ്. മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് ഏപ്രിൽ 10ന് പുതിയ അധ്യയന വർഷം തുടങ്ങും. ഏപ്രിലിൽ അധ്യയനം തുടങ്ങുന്നതിന് മുന്നോടിയായി ഒക്ടോബർ,നവംബർ മാസങ്ങളിൽ തന്നെ അഡ്മിഷനെടുക്കുന്ന പതിവ് ഉണ്ട്. എന്നാൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ എവിടെയും സീറ്റില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

​ഗതാ​ഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യം പരി​ഗണിച്ചാണ് വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ പുതിയ വിജ്ഞാപനമെന്നാണ് സൂചന.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News