Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ്,ഫിഫ ഫാൻ അവാർഡ് നോമിനേഷൻ പട്ടികയിൽ ഖത്തറിലേക്ക് കാൽനടയായി വന്ന അബ്ദുല്ല അൽ സാൽമിയും

January 13, 2023

January 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 2022 ലെ ഫിഫ ബെസ്റ്റ് ബഹുമതികള്‍ക്കുള്ള നോമിനേഷന്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പ് കാണാന്‍ ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക് മരുഭൂമിയിലൂടെ കാല്‍നടയായി യാത്ര ചെയ്ത അബ്ദുല്ല അല്‍സാല്‍മി ഫിഫ ഫാന്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. സൗദി ടീമിനെ പിന്തുണക്കാനാണ് സാല്‍മി ഈ സാഹസിക യാത്ര ചെയ്തത്. ഫിഫ പ്ലസ് വെബ്‌സൈറ്റില്‍ ഫെബ്രുവരി മൂന്ന് വരെ വോട്ട് ചെയ്യാം.
ലോകകപ്പില്‍ അര്‍ജന്റീനാ ടീമിനെ പിന്തുണക്കാന്‍ എത്തിയ അര്‍ജന്റീനാ ആരാധകരും മത്സര ശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ജപ്പാന്‍ ആരാധകരുമാണ് സാല്‍മിക്കൊപ്പം മത്സരിക്കുന്നത്.
മികച്ച കളിക്കാരനുള്ള ഫിഫ ബെസ്റ്റ് അവാര്‍ഡിന് യൂലിയന്‍ അല്‍വാരേസ്, ലിയണല്‍ മെസ്സി (അര്‍ജന്റീന), ജൂഡ് ബെലിംഗാം (ഇംഗ്ലണ്ട്), കരീം ബെന്‍സീമ, കീലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), എര്‍ലിംഗ് ഹാലാന്‍ഡ് (നോര്‍വെ), അശ്‌റഫ് ഹകീമി (മൊറോക്കൊ), റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്), സാദിയൊ മാനെ (സെനഗാല്‍), ലൂക്ക മോദ്‌റിച് (ക്രൊയേഷ്യ), നെയ്മാര്‍, വിനിസിയൂസ് ജൂനിയര്‍ (ബ്രസീല്‍), മുഹമ്മദ് സലാഹ് (ഈജിപ്ത്) എന്നിവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.

മികച്ച ഗോളിക്കായി അലിസന്‍ ബെക്കര്‍, എഡേഴ്‌സന്‍ (ബ്രസീല്‍), എമിലിയാനൊ മാര്‍ടിനേസ് (അര്‍ജന്റീന), യാസീന്‍ ബൂനു (മൊറോക്കൊ), തിബൊ കോര്‍ടവ (ബെല്‍ജിയം) എന്നിവരാണ് പട്ടികയില്‍.

മികച്ച ഗോളിനുള്ള പുഷ്‌കാസ് ബഹുമതിക്ക് ലോകകപ്പിലെ രണ്ട് ഗോളുകളുണ്ട് -എംബാപ്പെയുടെ ഫൈനലിലെ ഗോളും ബ്രസീലിന്റെ റിച്ചാര്‍ലിസന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ഗോളുമാണ് പരിഗണയിലുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News