Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ആളുകൾ കൂടുന്ന ഇടങ്ങളിൽ മാസ്ക് അണിയണം - ഡോക്ടർ മസ്‌ലമാനി

October 01, 2021

October 01, 2021

ദോഹ : കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ പലതും എടുത്തുകളഞ്ഞിരിക്കുകയാണ് ഖത്തർ. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ല എന്ന് അറിയിപ്പ് വന്നതിന് പിന്നാലെ, വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ഹമദ് ജനറൽ ആശുപത്രി ഡയറക്ടർ യൂസുഫ് അൽ മസ്‌ലമാനി. 

"ഇളവുകൾ നൽകിയതിന് അർത്ഥം മാസ്കിനെ പൂർണമായും ഒഴിവാക്കാം എന്നല്ല. കഴിഞ്ഞ രണ്ട് വർഷങ്ങളോളം നമ്മെ സംരക്ഷിച്ച ഈ സുരക്ഷാകവചം ഇനിയും പ്രാധാന്യമുള്ളത് തന്നെയാണ്. ഒരുപാട് ആളുകൾ കൂടുന്ന ഇടങ്ങളിൽ മാസ്ക് ഇടുന്ന ശീലം തുടരുക തന്നെ വേണം. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും, സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, പള്ളികൾ എന്നിവ സന്ദർശിക്കുമ്പോഴും മാസ്ക് അണിയണം." യൂസുഫ് അൽ മസ്‌ലമാനി അഭിപ്രായപ്പെട്ടു. അടുത്ത രണ്ടാഴ്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും എന്ന സൂചനയും ഡോക്ടർ നൽകി. ഖത്തർ ടീവിക്ക് നൽകിയ പ്രത്യേകഅഭിമുഖത്തിലാണ് ഡോക്ടർ ഈ പരാമർശങ്ങൾ നടത്തിയത്.


Latest Related News