Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കളിക്കളത്തിലെ വംശീയാധിക്ഷേപത്തിൽ വിവാദം കൊഴുക്കുന്നു,ഇര താനാണെന്ന് ഖത്തർ താരം

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ന്യൂസിലൻഡുമായുള്ള സന്നാഹ മത്സരത്തിനിടെ വംശീയാധിക്ഷേപം ആരോപിച്ച് ന്യൂസിലാൻഡ് ആദ്യ പകുത്തിക്ക് ശേഷം പിൻവാങ്ങിയതിൽ വിവാദം ചൂടുപിടിക്കുന്നു.ന്യൂസിലൻഡിന്റെ ആരോപണം നിഷേധിച്ചു ഖത്തർ പരിശീലകൻ  കാര്‍ലോസ് ക്വിറോസ് രംഗത്തെത്തിയതിന് പിന്നാലെ ആരോപണ വിധേയനായ ഖത്തർ താരം  യൂസഫ് അബ്ദുറിസാഗും സംഭവത്തിൽ വിശദീകരണം നൽകി.

വംശീയതയുടെ ഇര താനായിരുന്നുവെന്ന് വിശദീകരിച്ച താരം  കളിക്കിടെ, എതിർ ടീമിലെ ഒരു അംഗത്തിൽ നിന്ന് താൻ  വംശീയ അധിക്ഷേപത്തിനിരയായെന്നും എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട്, അതേ കളിക്കാരൻ തന്നെ ഞാനാണ് വംശീയ പരാമർശം നടത്തിയതെന്ന് ആരോപിച്ച് ഗെയിം ഉപേക്ഷിക്കുകയായിരുന്നുവെന്നും  അബ്ദുറിസാഗ് പ്രസ്താവനയിൽ വ്യക്തമാക്കി.

"ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ ലോകമെമ്പാടുമുള്ള എന്റെ യാത്രകളിൽ ഞാൻ വംശീയ അധിക്ഷേപം അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഞാൻ ഒരിക്കലും ഒരേ സംഭവത്തിൽ ഇരയും പ്രതിയും ആയിട്ടില്ല. ഇതാദ്യമാണ്.ആ നിമിഷത്തിന്റെ ചൂടിൽ കളിക്കാർ പലപ്പോഴും പരസ്പരം കാര്യങ്ങൾ പറയുമെന്നത് ശരിയാണ്, പക്ഷേ ഞാൻ ഒരിക്കലും അതിരുകടക്കാറില്ല. വ്യക്തിപരമായ അനുഭവത്തിൽ നിന്ന്, വിദ്വേഷം നിറഞ്ഞ വാക്കുകൾ ആളുകളിലും അവരുടെ കുടുംബങ്ങളിലും ചെലുത്തുന്ന സ്വാധീനം എനിക്കറിയാം. ഞാൻ ആ വാക്കുകൾ മറ്റാർക്കെങ്കിലും ഉപയോഗിക്കുമെന്ന് പറയുന്നത് പരിഹാസ്യമാണ്."-അദ്ദേഹം വിശിദീകരിച്ചു.

കഴിഞ്ഞ ദിവസം, ഓസ്ട്രിയയിൽ നടന്ന ന്യൂസിലൻഡ് - ഖത്തർ മത്സരത്തിന്റെ 40-ാം മിനിറ്റിലാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്.കളിയുടെ ആദ്യപകുതിയിലുണ്ടായ വാക്കേറ്റത്തിനിടെ, ഖത്തർ താരം ഓൾ വൈറ്റ്സ് ഡിഫൻഡർ മൈക്കൽ ബോക്സലിനോട് വംശീയ അധിക്ഷേപം നടത്തിയെന്നായിരുന്നു ന്യൂസിലൻഡ് ഫുട്ബോൾ (അസോസിയേഷന്റെ ആരോപണം.ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിലെത്തിയ ന്യൂസിലൻഡ് രണ്ടാം പകുതിയിൽ മത്സരത്തിൽ നിന്ന് പിൻമാറിയിരുന്നു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക്  https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News