Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഫിഫാ ലോകകപ്പ്,യോഗ്യതാ മത്സരങ്ങൾ സമാപിച്ചു,പണമടക്കാനുള്ള അവസാന ദിവസം ഇന്ന്

June 15, 2022

June 15, 2022

ദോഹ : 2022-ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾ സമാപിച്ചു., കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കോസ്റ്റാറിക്ക 1-0 ന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി 32-ാമത്തേതും അവസാനത്തേതുമായ സ്ഥാനം ഉറപ്പാക്കി.

അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ 10 പേരടങ്ങുന്ന ന്യൂസിലൻഡിനെ മറികടന്ന് ജോയൽ കാംബെലിന്റെ ആദ്യ ഗോൾ കോസ്റ്ററിക്കക്ക്  തുടർച്ചയായ മൂന്നാം ടൂർണമെന്റിന് ഇടം നേടിക്കൊടുക്കുകയായിരുന്നു.

ഈ മാസം നടന്ന മറ്റു രണ്ടു മത്സരങ്ങളിൽ യുക്രെയ്‌നിനും പെറുവിനുമെതിരെ പ്ലേഓഫിൽ വിജയിച്ച് വെയിൽസും ഓസ്‌ട്രേലിയയും ലോകകപ്പിന് യോഗ്യത നേടിയിരുന്നു.

അവസാന 32-ൽ ഉൾപ്പെടുന്ന ടീമുകളും ഗ്രൂപ്പുകളും ഇനിപ്പറയുന്നവയാണ്:

ഗ്രൂപ്പ് എ - ഖത്തർ (ആതിഥേയർ), ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്.

ഗ്രൂപ്പ് ബി - ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, വെയിൽസ്.

ഗ്രൂപ്പ് സി - അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്.

ഗ്രൂപ്പ് ഡി - ഫ്രാൻസ്, ഓസ്ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ.

ഗ്രൂപ്പ് ഇ - സ്പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ.

ഗ്രൂപ്പ് എഫ് - ബെൽജിയം, കാനഡ, മൊറോക്കോ, ക്രൊയേഷ്യ.

ഗ്രൂപ്പ് ജി - ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ.

ഗ്രൂപ്പ് എച്ച് - പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ.


ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി പണികഴിപ്പിച്ച എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കും: അൽ ബൈത്ത് സ്റ്റേഡിയം (60,000 ശേഷി), എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം (40,000), അൽ ജനൂബ് സ്റ്റേഡിയം (40,000), സ്റ്റേഡിയം 974 (40,000), ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം. (40,000), അൽ തുമാമ സ്റ്റേഡിയം (40,000), അഹമ്മദ് ബിൻ അലി സ്റ്റേഡിയം (40,000), ലുസൈൽ സ്റ്റേഡിയം (80,000) എന്നിവിടങ്ങളിലായി ഡിസംബർ 18ന് ഫൈനൽ മത്സരങ്ങൾ നടക്കും.

അതേസമയം, റാൻഡം സെലക്ഷൻ നറുക്കെടുപ്പ് രണ്ടാംഘട്ട ടിക്കറ്റ് വില്പനയിലൂടെ  അനുവദിച്ച ടിക്കറ്റുകൾക്ക് പണമടയ്ക്കാനുള്ള അവസാന ദിവസം ഇന്നാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News