Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
വോയ്‌സ്, വീഡിയോ കോള്‍ സൗകര്യങ്ങള്‍ ഇനി മുതല്‍ വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക് ടോപ് പതിപ്പിലും ലഭിക്കും

March 05, 2021

March 05, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: മൊബൈല്‍ ഫോണില്‍ മാത്രം ലഭ്യമായിരുന്ന വാട്ട്‌സ്ആപ്പിന്റെ വോയ്‌സ്, വീഡിയോ കാള്‍ സൗകര്യങ്ങള്‍ ഇനി മുതല്‍ ഡെസ്‌ക് ടോപ് പതിപ്പിലും ലഭിക്കും. കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണ് ഇത്. 

അതേസമയം ഡെസ്‌ക്ടോപ്പ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം ലഭിക്കില്ല. ഒരു സമയം ഒരാളെ മാത്രമേ ഡെസ്‌ക് ടോപ് പതിപ്പില്‍ നിന്ന് വിളിക്കാന്‍ കഴിയൂ. എന്നാല്‍ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഗ്രൂപ്പ് കോള്‍ സൗകര്യം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. 

വാട്ട്‌സ്ആപ്പിന്റെ ഡെസ്‌ക്ടോപ്പ് ആപ്പില്‍ മാത്രമാണ് വോയ്‌സ്, വീഡിയോ കോള്‍ സൗകര്യം ലഭിക്കുക. വെബ് ബ്രൗസറുകളിലൂടെ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് വെബ് സേവനത്തില്‍ കോള്‍ സൗകര്യം ഇല്ല. 

വാട്ട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡെസ്‌ക്ടോപ്പ് ആപ്പ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോള്‍ സൗകര്യം ലഭ്യമാവൂ. വിൻഡോസ്, മാക് കമ്പ്യൂട്ടറുകളിൽ സേവനം ഉപയോഗിക്കാം. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News