Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹോളിവുഡ് സിനിമയിലെ രംഗങ്ങളോ?, വതൻ സുരക്ഷാ മോക്ഡ്രില്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നു: വീഡിയോ കാണാം

November 18, 2021

November 18, 2021

ദോഹ : അടുത്ത വർഷം നടക്കുന്ന ഫുട്‍ബോൾ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി, വിവിധ രാജ്യങ്ങളിലെ സുരക്ഷാവകുപ്പുകളുമായി കൈകോർത്ത് ഖത്തർ നടത്തിയ മോക് ഡ്രിൽ ആണ് 'വതൻ'. മൂന്ന് ദിവസങ്ങൾ നീണ്ടുനിന്ന മോക്ഡ്രിൽ ഇന്ന് അവസാനിക്കാനിരിക്കെ, ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.   

 

മോക്ഡ്രില്ലിലെ വിവിധരംഗങ്ങൾ കോർത്തിണക്കി നിർമിച്ച വീഡിയോയുടെ ദൈർഘ്യം 110 സെക്കന്റാണ്. ലോകകപ്പ് സംഘാടനത്തിന്റെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയാണ് വീഡിയോ പങ്കുവെച്ചത്. മികച്ച നിലവാരം പുലർത്തിയ വീഡിയോയിലെ ദൃശ്യങ്ങൾ ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്നതാണെന്നാണ് ട്വിറ്റർ ഉപഭോക്താക്കളുടെ അഭിപ്രായം. നാവിക, വ്യോമ, കരസേനാ വകുപ്പുകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനം വീഡിയോയിൽ ഉടനീളം വീക്ഷിക്കാം. ഫ്രാൻസ്,  ജർമനി, ഇറ്റലി തുടങ്ങിയ പതിമൂന്നോളം രാജ്യങ്ങളിലെ സേനകളാണ് 'വതൻ' മോക്ഡ്രില്ലിൽ പങ്കെടുത്തത്


Latest Related News