Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അഫ്ഗാൻ പൗരന്മാരെ കൊലപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് അമേരിക്ക

September 18, 2021

September 18, 2021

അഫ്ഗാനിസ്താനിലെ പത്തോളം പൗരന്മാർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ക്ഷമ ചോദിച്ച് അമേരിക്ക. ആഗസ്ത് 29 നാണ് അമേരിക്കൻ ആക്രമണത്തിൽ 7 കുട്ടികളടക്കം പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ചാവേറാക്രമണത്തിന് തിരിച്ചടി നൽകാനുള്ള അമേരിക്കയുടെ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. 

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും, പിഴവിൽ നിന്നും പാഠം ഉൾകൊള്ളുമെന്നും അമേരിക്കൻ സേനാ മേധാവി ജനറൽ ഫ്രാങ്ക് മക്കൻസി അറിയിച്ചു. തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത് എന്ന് അമേരിക്ക ആദ്യഘട്ടത്തിൽ വാദിച്ചിരുന്നു. എന്നാൽ കൃത്യമായ അന്വേഷണം നടന്നതോടെ നിരപരാധികളാണ് കൊല്ലപ്പെട്ടത് എന്ന് തെളിഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ അഗാധദുഃഖത്തിൽ പങ്കുചേർന്നതായും അമേരിക്കൻ സൈനികവൃത്തങ്ങൾ അറിയിച്ചു.


Latest Related News